ഐഫോണിന്റെ വാട്ടര്‍ പ്രൂഫ് പതിപ്പ് വരുന്നു

പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതുസംബന്ധിച്ച പേറ്റന്റ് ആപ്പിള്‍ കമ്പനി സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് സൂചന.

ഐഫോണിന്റെ  വാട്ടര്‍ പ്രൂഫ് പതിപ്പ് വരുന്നു
ആപ്പിള്‍ ഐഫോണിന്റെ വാട്ടര്‍ പ്രൂഫ് പതിപ്പ് വരുന്നു. പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതുസംബന്ധിച്ച പേറ്റന്റ് ആപ്പിള്‍ കമ്പനി സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് സൂചന.

വെള്ളത്തില്‍ വീണാല്‍ ഫോണിന് പെട്ടന്ന് തകരാര്‍ സംഭവിക്കുന്നുവെന്നത് കൊണ്ടാണ്  വാട്ടര്‍ പ്രൂഫ് ഫോണിനെ കുറിച്ച് കമ്പനി ചിന്തിക്കുന്നത്. ഐഫോണിന്റെ ഇനി വരുന്ന പതിപ്പ് ട്ടര്‍ പ്രൂഫ് ആയിരിക്കുമെന്നും ഈ ഫോണ്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍വെച്ച് പോലും ഫോട്ടോ എടുക്കാനാകുമെന്നും കമ്പനിയെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ വരുന്നു.

ആപ്പിള്‍ പുറത്തിറക്കുന്ന അടുത്ത ഫോണ്‍ ഐഫോണ്‍ 7 എന്നാകും അറിയപ്പെടുക. ഈ ഫോണ്‍ വാട്ടര്‍പ്രൂഫ് ആക്കുന്നതിനുവേണ്ടി ഹെഡ്ഫോണ്‍ ജാക്ക് ഒഴിവാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. അതേസമയം വാട്ടര്‍പ്രൂഫ് ഐഫോണ‍് പുറത്തിറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ ആപ്പിള്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.
Read More >>