ആര്‍ഡിപി അവതരിപ്പിക്കുന്നു ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ്പ്

ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളായ ആര്‍ഡിപി ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കി.

ആര്‍ഡിപി അവതരിപ്പിക്കുന്നു ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ്പ്

ഹൈദരബാദ്: ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളായ ആര്‍ഡിപി ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കി.  ആര്‍ഡിപി തിന്‍ബുക്ക് അള്‍ട്രാ സ്ലിം ലാപ്‌ടോപ്പിന് വെറും 9,999 രൂപയാണ് വില. 14.1 ഇഞ്ച് ലാപ്‌ടോപ്പ് വിന്‍ഡോസ് 10 ലാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്‍റല്‍കോര്‍ പ്രേസസറിലാണ് പ്രവര്‍ത്തനം രണ്ട് ജി.ബി റാമാണ് ലാപ്‌ടോപ്പിനുള്ളത്. 32 ജിബി സ്‌റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ഉണ്ട്. 14.1 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിനുള്ളത്.  10000 എം.എഎച്ച് ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 8.5 മണിക്കൂര്‍ ബാറ്ററി ശേഷി കമ്പനി അവകാശപ്പെടുന്നു.

Story by