മൂന്ന് കോടിയുടെ വീടും ആഡംബര കാറും; ജോലി തട്ടുകടയിൽ: ഉർവശിയെ പരിചയപ്പെടാം...

എപ്പോഴും ഏസി മുറിയിൽ മാത്രം കഴിഞ്ഞിരുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരമൊരു ജോലി അതികഠിനമാണ്. അവരത് ഉൾക്കൊണ്ടെന്നാലും, സമൂഹത്തിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന വീട്ടുകാർ ഇത് ഉൾക്കൊള്ളണമെന്നില്ല. സ്റ്റാറ്റസ് എപ്പോഴും ഒരു പ്രതിസന്ധിയാണ്.

മൂന്ന് കോടിയുടെ വീടും ആഡംബര കാറും; ജോലി തട്ടുകടയിൽ: ഉർവശിയെ പരിചയപ്പെടാം...

മൂന്നു കോടി രൂപ വിലമതിക്കുന്ന വീട്ടിൽ താമസം, ബിരുദധാരിണി, വീട്ടിൽ സ്കോർപിയോ കാർ... ജോലി: റോഡരികിൽ തട്ടുകട നടത്തുന്നു. ഹരിയാനയിലെ ഗുഡ്ഗാവ്  സ്വദേശിനി ഉർവശി എന്ന 34കാരിയുടെ ജീവിതമാണിത്.

സമൂഹത്തിന്റെ സോഷ്യൽ സ്റ്റാറ്റസ് ഒരിക്കലും അംഗീകരിക്കാത്ത തൊഴിലാണ് ഉർവശി തിരഞ്ഞെടുത്തത്. എല്ലാം കൊണ്ടും ജീവിതത്തിലെ ഏറ്റവും നല്ല ഭൗതിക സാഹചര്യങ്ങളിൽ കഴിയുമ്പോഴാണ് ഉർവശി തട്ടുകട വ്യവസായം ആരംഭിക്കുന്നതും.

ആദ്യത്തെ ആവേശം ഒഴിയുമ്പോൾ ഉർവശി ഈ 'വിലകുറഞ്ഞ' പണി അവസാനിപ്പിക്കും എന്നു കരുതിയവർക്ക് തെറ്റി. 

45 ദിവസങ്ങൾ കഴിഞ്ഞിട്ടും റോഡരികിലെ വെയിലും പുകയുമേറ്റുള്ള ജോലി ഉർവശിയെ നിരാശയാക്കുന്നില്ല .. "എന്റെ കുടുംബത്തിന് ഇനിയും മികച്ച സുരക്ഷിതത്വം ഉണ്ടാകണം." ഉർവശി പ്രതികരിച്ചു.

ഭർത്താവിനുണ്ടായ അപകടമാണ് ഉർവശിയെ വേറിട്ട ഒരു ജോലി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. 2010-ൽ ക്രിക്കറ്റ് കളിക്കിടെയാണ് ഉർവശിയുടെ ഭർത്താവ് അമിത്തിന് ആദ്യമായി അപകടം പിണയുന്നത്. പിന്നീട് ഇപ്പോൾ 2 മാസങ്ങൾക്ക് മുമ്പും. ഡിസംബറിൽ അമിതിന് ഇടുപ്പെല്ലിന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ് ഡോക്ടർമാർ.

അമിത് ഇപ്പോൾ ഒരു മുൻനിര കൺസ്ട്രക്ഷൻ കമ്പനിയുടെ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. അമിതിന്റെ പിതാവ് എയർ ഫോഴ്സിൽ നിന്നും വിംഗ് കമാൻഡറായി വിരമിച്ചയാളാണ്. കഴിഞ്ഞ മെയ് മാസം വരെ നഴ്സറി സ്കൂൾ ടീച്ചറിന്റെ ജോലി ചെയ്തു വന്ന ഉർവശി ഇപ്പോൾ തട്ടുകട വ്യാപാരത്തിലേക്ക് തിരിയുന്നത് നിലവിൽ സാമ്പത്തിക ഞെരുക്കം ഉണ്ടായിട്ടല്ല. കാര്യങ്ങൾ വഷളാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്ന ചിന്തയിലാണ് ഉർവശിയെ പോലെ ജീവിത പശ്ചാത്തലമുള്ള ഒരു സ്ത്രീ തിരഞ്ഞെടുക്കാത്ത പ്രവർത്തന മേഖല അവർ തിരഞ്ഞെടുക്കുന്നത്.

13533235_877006122404392_2197903331348998139_n

നഴ്സറി സ്കൂൾ അദ്ധ്യാപികയുടെ വരുമാനം ഒരു കുടുംബം പുലർത്താൻ ഉതകുന്നതല്ല. ജീവിത പശ്ചാത്തലം മാറുന്നത് ഞാൻ അറിയണം. എന്നാൽ ഞങ്ങളുടെ കുട്ടികളെ അത് ബാധിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 12 വയസ്സുകാരി മകളും, 7 വയസ്സുകാരൻ മകനും അന്താരാഷ്ട്ര നിലവാരമുള്ള സ്ക്കൂളിലെ വിദ്യാർത്ഥികളാണ്.

ഇന്ന് ഒരു ദിവസം 2500 മുതൽ 3000 രൂപ വരെ സമ്പാദിക്കുവാൻ തനിക്ക് കഴിയുന്നുണ്ടെന്ന് ഉർവശി പറയുന്നു. പാചകത്തിലുള്ള താൽപര്യമാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങാൻ പ്രേരണയായത്. രാവിലെ 8.30 ന് ആരംഭിക്കുന്ന തട്ടുകട വൈകുന്നേരം 4.30 വരെയുണ്ടാകും.

"എനിക്ക് പാചകം വശമുണ്ടെങ്കിലും, വഴിയോര കസ്റ്റമേഴ്സിന്റെ രീതികൾ അപരിചിതമായിരുന്നു. ഇപ്പോൾ അതും ശീലമായിരിക്കുന്നു."

എപ്പോഴും ഏ.സി മുറിയിൽ മാത്രം കഴിഞ്ഞിരുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരമൊരു ജോലി അതികഠിനമാണ്. അവരത് ഉൾക്കൊണ്ടെന്നാലും, സമൂഹത്തിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന വീട്ടുകാർ ഇത് ഉൾക്കൊള്ളണമെന്നില്ല. സ്റ്റാറ്റസ് എപ്പോഴും ഒരു പ്രതിസന്ധിയാണ്.

സോള്‍ സ്റ്റിറിങ്ങ്സ് ബൈ സുനാലി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഉർവശി ഇപ്പോൾ പ്രശസ്തയായിരിക്കുന്നത്.

റോഡരികിലെ കച്ചവടം വേണ്ടെന്നും ഒരു കടയെടുത്തു നല്‍കാമെന്നും ഭർതൃപിതാവ് പറഞ്ഞെങ്കിലും, ഉർവശി സ്നേഹപുരസരേണ അതിനെ നിഷേധിച്ചു. സ്വന്തമായി അധ്വാനിച്ച പണം കൊണ്ട് ഇനി ഒരു ചെറിയ ട്രക്ക് വാങ്ങണം... എന്നിട്ട് തട്ടുകട കച്ചവടം അതിലേക്ക് മാറ്റണം. ഉര്‍വശിയുടെ ആഗ്രഹങ്ങള്‍ക്ക് ഒരു സ്ത്രീത്വ ഭാവമുണ്ട്.

ഏതു തൊഴിലിനും അതിന്റെ മഹത്വം ഉണ്ടെന്നു പ്രവർത്തിയിലൂടെ തെളിയിക്കുകയാണിവർ.

Story by