ഏജന്റിന്റെ തട്ടിപ്പിന് ഇരയായി സൗദിയില്‍ എത്തിയ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു

ദമാമില്‍ വീട്ടു ജോലിക്കാരിയായി ചേര്‍ന്നെങ്കിലും സഹചര്യങ്ങള്‍ മോശമായിരുന്നു. ശമ്പളം മുടങ്ങിയതോടെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ സ്‌പോണ്‍സറെ സമീപിച്ചപ്പോളാണ് വഞ്ചിക്കപ്പെട്ട വിവരം അറിയിരുന്നത്. ഏജന്റുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജോലി തുടരാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നിന്ന ഫര്‍സാനയെ സ്‌പോണ്‍സര്‍ വനിതാ അഭയ കേന്ദ്രത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഏജന്റിന്റെ തട്ടിപ്പിന് ഇരയായി സൗദിയില്‍ എത്തിയ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു

ദമ്മാം: ട്രാവല്‍ ഏജന്റിന്റെ തട്ടിപ്പിന് ഇരയായി സൗദിയില്‍ എത്തിയ കര്‍ണാടക സ്വദേശി ഫര്‍സാന നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ നാല് മാസമായി വനിതാ അഭയ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഫര്‍സാനയ്ക്ക്  നവയുഗം സാംസ്‌കാരിക വേദിയുടെ ഇടപെടലാണ് സ്വദേശത്തേക്ക് മടങ്ങാന്‍ സഹായമായത്. ട്രാവല്‍ ഏജന്റ് വിസിറ്റിങ് വിസയെന്ന് തെറ്റിദ്ധരിപ്പിച്ച് ഹൗസ് മെയ്ഡ് വിസ നല്‍കിയാണ് ഫര്‍സാനയെ സൗദിയില്‍ എത്തിച്ചത്.

കര്‍ണ്ണാടക ബംഗളൂരു സ്വദേശിനിയായ ഫര്‍സാന എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയില്‍ എത്തപ്പെട്ടത്. സൗദിയിലെ ഒരു വീട്ടിലേയ്ക്ക് താത്കാലികമായി ഒരു ജോലിക്കാരിയെ ആവശ്യമുണ്ടെന്നും, വിസിറ്റിങ് വിസയില്‍ പോയി ജോലി ചെയ്ത് മൂന്നു മാസങ്ങള്‍ക്കു ശേഷം തിരികെ വരാം എന്ന് ട്രാവല്‍ ഏജന്റ് പറഞ്ഞത് വിശ്വസിച്ചാണ് ഫര്‍സാന സൗദിയില്‍ ജോലിയ്ക്കെത്തിയത്. ജോലി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാന്‍ ഫര്‍സാനയ്ക്ക് സ്ഥിരം വർക്ക് വിസ ലഭിക്കുമെന്നും ഏജന്റ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ദമാമില്‍ വീട്ടു ജോലിക്കാരിയായി ചേര്‍ന്നെങ്കിലും സഹചര്യങ്ങള്‍ മോശമായിരുന്നു. ശമ്പളം മുടങ്ങിയതോടെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ സ്‌പോണ്‍സറെ സമീപിച്ചപ്പോളാണ് വഞ്ചിക്കപ്പെട്ട വിവരം അറിയിരുന്നത്.  ഏജന്റുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജോലി തുടരാന്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നിന്ന ഫര്‍സാനയെ സ്‌പോണ്‍സര്‍ വനിതാ അഭയ കേന്ദ്രത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന്  നവയുഗം പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും ഫര്‍സാനെ നാട്ടിലേക്ക് അയക്കാനുള്ള ഇടപെടലുകള്‍ നടത്തുകയുമായിരുന്നു. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഫര്‍സാനയെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.