ഒമാനില്‍ ഇന്ത്യന്‍ നേഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തയാഴ്ച മുതല്‍ ഇവര്‍ ജോലിയില്‍ പ്രവേശിക്കെണ്ടതില്ലെന്നുമുള്ള അറിയിപ്പും ഒമാന്‍ ഭരണകൂടം നല്‍കിയിട്ടുണ്ട്.

ഒമാനില്‍ ഇന്ത്യന്‍ നേഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

ഒമാനിലെ നഴ്സിംഗ് തൊഴിലില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് പ്രതിസന്ധി രൂക്ഷം. സര്‍ക്കാര്‍ സര്‍വീസിലുള്ള 78 നഴ്‌സുമാരെയാണ് ഒമാന്‍ സര്‍ക്കാര്‍ ആദ്യഘട്ടം എന്ന നിലയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത്. ഇതില്‍ 42 മലയാളികളും ഉള്‍പ്പെടും.

സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തയാഴ്ച മുതല്‍ ഇവര്‍ ജോലിയില്‍ പ്രവേശിക്കെണ്ടതില്ലെന്നുമുള്ള അറിയിപ്പും ഒമാന്‍ ഭരണകൂടം നല്‍കിയിട്ടുണ്ട്.

ഇതുകൂടാതെ സര്‍വീസില്‍ സീനിയോരിറ്റിയുള്ള പല നേഴ്സുമാര്‍ക്കും നോട്ടീസും ലഭിച്ചിട്ടുണ്ട്. ഇവരുടെ ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് തീരുമാനമായിട്ടില്ല. സ്വദേശികളായ പലരും വിദ്യാഭ്യാസം നേടി ഈ രംഗത്തേക്കു കടന്നുവരുന്നതും ഫിലിപ്പീന്‍സ് സ്വദേശികള്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ തയ്യാറാകുന്നതുമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേഴ്സുമാരുടെ പ്രാധാന വെല്ലുവിളി.

മറ്റു അറബ് രാജ്യങ്ങളിലെ നഴ്സിംഗ് മേഖലയിലെ ഇന്ത്യക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായാല്‍ പോലും, പിടിച്ചു നില്ക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ് പല രാജ്യങ്ങളിലും ഉള്ളത്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയും, കുവൈറ്റും ഇത്തരം പിരിച്ചുവിടല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു