അവസാന പന്തില്‍ ധോണി പുറത്ത്; ഇന്ത്യയ്ക്ക് ഒരു റണ്‍ തോല്‍വി

അമേരിക്കന്‍ മണ്ണില്‍ നടന്നആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഒരുറണ്‍ തോല്‍വി.

അവസാന പന്തില്‍ ധോണി പുറത്ത്; ഇന്ത്യയ്ക്ക് ഒരു റണ്‍ തോല്‍വി

ഫ്ലോറിഡ: അമേരിക്കന്‍ മണ്ണില്‍ നടന്നആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഒരുറണ്‍ തോല്‍വി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ തോല്‍വി രുചിച്ചത്.

ആദ്യ ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍  244 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്തില്‍ 2 റണ്‍സ് മാത്രം വേണ്ടിയിരിക്കെ ധോണി പുറത്തായതാണ് തിരിച്ചടിയായത്.ഡെയിന്‍ ബ്രാവോയുടെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ മാര്‍ലോണ്‍ സാമുവല്‍സിന് ക്യാച്ച്നല്‍കിയാണ്‌ധോണി പുറത്തായത്. സ്കോർ: വെസ്റ്റ്ഇൻഡീസ് 245–6, ഇന്ത്യ 244–4.

വിന്‍ഡീസിന് വേണ്ടി 46 പന്തില്‍ ഇവിന്‍ ലൂയിസ് സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകേഷ് രാഹുലും 46 പന്തില്‍ സെഞ്ച്വറി നേടി. 

51 പന്തിൽ നിന്നു 110 റൺസ് നേടിയ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് ശര്‍മ്മ  28 പന്തിൽ 62 റൺസ് നേടി. ക്യാപ്റ്റൻ ധോണി 43 റൺസ് നേടി. അജങ്ക്യ രഹാനെ ഏഴു റൺസെടുത്തും വിരാട് കോഹ്‍ലി 16 റൺസെടുത്തും പുറത്തായി. സെഞ്ചുറി നേടിയ എവിൻ ലൂയിസും 33 പന്തിൽ 79 റൺസ് നേടിയ ജോൺസൺ ചാൾസുമാണ് വിൻഡീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ബുംറയുമാണ് ഇന്ത്യൻ നിരയിൽ എന്തെങ്കിലും ചെയ്തത്. മുഹമ്മദ് ഷാമി ഒരു വിക്കറ്റ് വീഴ്ത്തി

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ വിജയകരമായ ഏറ്റവും വലിയ റൺചേയ്സ് എന്ന ലോക റെക്കോർഡിന്റെ പടിവാതിലിലെത്തിയ ശേഷമാണ് ടീം ഇന്ത്യ പരാജയപ്പെട്ടത്. വെസ്റ്റ് ഇൻഡീസ് 19 മാസം മുൻപ് സ്വന്തം പേരിൽ കുറിച്ച റെക്കോർഡ് മറികടക്കാനുള്ള സുവർണാവസരമാണ് രണ്ടു റൺസ് അകലെ ഇന്ത്യയ്ക്കു നഷ്ടമായത്.