നാലാം ടെസ്റ്റ്‌; വിന്‍ഡീസിന് മഴയില്‍ കുതിര്‍ന്ന തുടക്കം

ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞടുക്കുകയായിരുന്നു.

നാലാം ടെസ്റ്റ്‌; വിന്‍ഡീസിന് മഴയില്‍ കുതിര്‍ന്ന തുടക്കം

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇന്‍ഡീസിന് മഴയില്‍ കുതിര്‍ന്ന തുടക്കം. മഴ മൂലം 22 ഓവര്‍ മാത്രം എറിഞ്ഞ ആദ്യ ദിനം വിൻഡീസ് രണ്ടിന് 62 എന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റും (32) മർലോൺ സാമുവൽസും (നാല്) ക്രീസിൽ. ഓപ്പണര്‍ ലിയോൺ ജോൺസണും ഡ്വെയ്ൻ ബ്രാവോയുമാണ്‌ പുറത്തായത്.

ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞടുക്കുകയായിരുന്നു.

മൂന്നാം ടെസ്റ്റ് ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍ ശീഖര്‍ ധവാന് പകരം മുരളി വിജയ് ടീമിലെത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ചേതേശ്വര്‍ പൂജാരയും അന്തിമ ഇലവനിലെത്തി. വിന്‍ഡീസ് ടീമില്‍ സ്പിന്നര്‍ ബിഷു ടീമില്‍ തിരിച്ചെത്തി.

Read More >>