കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കാണാന്‍ കഴിഞ്ഞത് മതാധിഷ്ഠിത കൊലപാതകങ്ങളും വര്‍ഗീയ ലഹളകളുമായിരുന്നെന്ന് രാജ്യാന്തര റിപ്പോര്‍ട്ട്

മത ന്യൂനപക്ഷങ്ങള്‍ക്കുനേരെ വിവേചനപരമായ സ്വരവുമായി സര്‍ക്കാര്‍തലങ്ങളിലുള്ളവര്‍തന്നെ രംഗത്തെത്തിയതായി അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഹിന്ദു മതം പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍നിന്ന് നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുള്ളതായി മത ന്യൂനപക്ഷങ്ങള്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മതാധിഷ്ഠിത കൊലപാതകങ്ങളും ആക്രമണങ്ങളും ഭീഷണിപ്പെടുത്തലുകളും വര്‍ഗീയ ലഹളകളുമായിരുന്നു 2015ല്‍ ഇന്ത്യയില്‍ കാണാന്‍ കഴിഞ്ഞതെന്ന് രാജ്യാന്തര റിപ്പോര്‍ട്ട്. രാജ്യാന്തര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മത ന്യൂനപക്ഷങ്ങള്‍ക്കുനേരെ വിവേചനപരമായ സ്വരവുമായി സര്‍ക്കാര്‍തലങ്ങളിലുള്ളവര്‍തന്നെ രംഗത്തെത്തിയതായി അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഹിന്ദു മതം പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍നിന്ന് നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടുള്ളതായി മത ന്യൂനപക്ഷങ്ങള്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മതപ്രേരിതമായ അക്രമങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ പാത്രമാകേണ്ടിവന്നിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും പോലീസ് വെറും കാഴ്ചക്കാരാകുന്നതാണ് കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിയമ സംവിധാനങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്കുനേരെ വേര്‍തിരിവ് ഉണ്ടാകുന്നായും റിപ്പോര്‍ട്ടിലുണ്ട്.

Read More >>