ബോക്‌സിംഗില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷയായായിരുന്ന വികാസ് കൃഷ്ണനും പുറത്തായി

ഇത് രണ്ടാം തവണയാണ് വികാസ് കൃഷ്ണനും ബെക്തമിര്‍ മെലിക്കുസിയേവയും തമ്മില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ജയം ഉസ്‌ബെക് താരത്തിനൊപ്പമായിരുന്നു.

ബോക്‌സിംഗില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷയായായിരുന്ന വികാസ് കൃഷ്ണനും പുറത്തായി

ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യയുടെ തിരിച്ചടി തുടരുന്നു. ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണനും സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്‍ താരം ബെക്തമിര്‍ മെലിക്കുസിയേവയോട് 3-0നാണ് വികാസ് കൃഷ്ണന്‍ പരാജയപ്പെട്ടത്.

മൂന്ന് റൗണ്ടുകളിലും ഉസ്‌ബെക് താരമാണ് വിജയിച്ചത്. സ്‌കോര്‍ 30-27, 30-26, 30-26.

ഇത് രണ്ടാം തവണയാണ് വികാസ് കൃഷ്ണനും ബെക്തമിര്‍ മെലിക്കുസിയേവയും തമ്മില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ജയം ഉസ്‌ബെക് താരത്തിനൊപ്പമായിരുന്നു. ക്വാര്‍ട്ടറില്‍ വിജയിക്കാനാകുമായിരുന്നെങ്കില്‍ വികാസിനു വെങ്കല മെഡല്‍ ഉറപ്പിക്കാമായിരുന്നു.