ക്രിക്കറ്റ്, പട്ടിണി, സ്ഥാപിത താല്‍പര്യങ്ങള്‍; ഇന്ത്യയ്ക്ക് ഒളിപിക്‌സ് മെഡല്‍ അന്യമാക്കുന്നത് ഇവയാണെന്ന് ചൈന

ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് മെഡല്‍ അന്യമായതിന്റെ എ്രധാന കാരണം ക്രിക്കറ്റ് ആണെന്നാണ് ചൈനയുടെ വിലയിരുത്തല്‍. മാത്രമല്ല പട്ടിണി, ആരോഗ്യക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കായികരംഗത്ത് നിന്നും പെണ്‍കുട്ടികളെ അകറ്റുന്നത്, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ ആണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത്, ഹോക്കിയുടെ പ്രതാപം അസ്തമിക്കുന്നത് ഇതൊക്കെയാണ് ചൈന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ക്രിക്കറ്റ്, പട്ടിണി, സ്ഥാപിത താല്‍പര്യങ്ങള്‍; ഇന്ത്യയ്ക്ക് ഒളിപിക്‌സ് മെഡല്‍ അന്യമാക്കുന്നത് ഇവയാണെന്ന് ചൈന

ലോകത്ത് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഒളിമ്പിക്‌സ് മെഡലിന്റെ കാര്യത്തില്‍ നിരാശയിലാണ്. ഒളിമ്പിക്‌സ് മെഡല്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് കിട്ടാക്കനിയാകുന്നു എന്ന പ്രശ്‌നതര്തിന് കാരണമന്വേഷിച്ച് കായിക സംഘാടകരും ആരാധകരും നെട്ടോട്ടമോടുകയാണ്. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ ഉത്തരവുമായി ചൈന രംഗത്തെത്തിക്കഴിഞ്ഞു.

ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് മെഡല്‍ അന്യമായതിന്റെ എ്രധാന കാരണം ക്രിക്കറ്റ് ആണെന്നാണ് ചൈനയുടെ വിലയിരുത്തല്‍. മാത്രമല്ല പട്ടിണി, ആരോഗ്യക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കായികരംഗത്ത് നിന്നും പെണ്‍കുട്ടികളെ അകറ്റുന്നത്, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ ആണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത്, ഹോക്കിയുടെ പ്രതാപം അസ്തമിക്കുന്നത് ഇതൊക്കെയാണ് ചൈന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒളിമ്പിക്സിനെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തതും ഒരു കാരണമായി ചൈന പറയുന്നു.


ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു മതമാണെന്നും ക്രിക്കറ്റ് അറിയാത്തവരെ അവിശ്വാസികളായാണ് കണക്കാക്കുന്നതെന്നും ടൗബിയോ ന്യൂസ് ഡോട്ട് കോം എന്ന ന്യൂസ് വെബ്‌സൈറ്റ് പറയുന്നു. ജനസംഖ്യയില്‍ രണ്ടാമതായവര്‍ക്ക് ലഭിക്കുന്ന മെഡലുമായി തട്ടിച്ചുനോക്കിയാല്‍ ഏറ്റവും അവസാനക്കാരാണ് ഇന്ത്യ- ടണ്‍ബിയോ ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടിവരികയാണെന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് കായികമത്സരങ്ങളില്‍ മാറ്റുരയ്ക്കാനുള്ള അവസരം ഉണ്ടാകുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ചൈന ന്യൂസ് ഡോട്ട് കോമും ഒളിമ്പിക്‌സ്ില്‍ ഇന്ത്യയുടെ പരാജയം സംബന്ധിച്ച് കാര്യകാരണങ്ങള്‍ നിരത്തി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഒരു കായിക സംസ്‌കാരം ഇല്ലാത്തതാണ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ തിരിച്ചടിയാവുന്നതെന്നും ജനസംഖ്യയുടെ വലിയൊരു വിഭാഗം താഴ്ന്ന ജാതിക്കാരാണെന്നും പ്രസ്തുത മാധ്യമം പറയുന്നു. ഇവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമോ പോഷകാഹാരമോ ലഭിക്കുന്നില്ലെന്നും ഗ്രാമങ്ങളില്‍ ഒളിമ്പിക്സിനെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നും ചൈന പൊളിറ്റിക്സ് എന്ന ന്യൂസ് വെബ്‌സൈറ്റ് പറയുന്നു.

ലോകത്ത് ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈന അതിനൊത്ത പ്രകടനം തന്നെയാണ് ഒളിമ്പിക്‌സില്‍ കാഴ്ചവെയ്ക്കുന്നതും.

Read More >>