ഒളിമ്പിക്സ് ഹോക്കി; ഇന്ത്യ ഹോളണ്ടിനോട് തോറ്റു

ഒളിംപിക്‌സ് ഹോക്കിയില്‍ കരുത്തരായ ഹോളണ്ടിനോട് ഇന്ത്യയ്‌ക്ക് തോല്‍വി

ഒളിമ്പിക്സ് ഹോക്കി;  ഇന്ത്യ ഹോളണ്ടിനോട് തോറ്റുറിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ കരുത്തരായ ഹോളണ്ടിനോട് ഇന്ത്യയ്‌ക്ക് തോല്‍വി.  ണ്ടിനെതിരെ ഒരു ഗോളിനാണ് ഇന്ത്യയുടെ തോല്‍വി. ഹോളണ്ടിന് വേണ്ടി ഹോഫ്‌മാന്‍ റോഗിയറും വാന്‍ ഡര്‍ വീര്‍ഡന്‍ മിങ്കും ഗോളുകള്‍ നേടിയപ്പോള്‍ വി രഘുനാഥിന്റെ വകയായിരുന്നു ഇന്ത്യയുടെ മറുപടി ഗോള്‍.

ഇന്ത്യയ്‌ക്ക് ഇപ്പോള്‍ പൂള്‍ ബിയില്‍ നാലു കളികളില്‍ രണ്ടു വിജയവും രണ്ടു തോല്‍വിയും ഉള്‍പ്പടെ ആറു പോയിന്റാണുള്ളത്. പൂളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയ്‌ക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാണ്.

അവസാന കളിയില്‍ കാനഡയെ തോല്‍പ്പിക്കാനായാല്‍ മൂന്നാം സ്ഥാനക്കാരായി തന്നെ ക്വാര്‍ട്ടറിലെത്താനാകും. നാളെ രാത്രി ഒമ്പതുമണിക്കാണ് ഇന്ത്യ-കാനഡ മല്‍സരം.