രഹാനെയ്ക്കും സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

രഹാനെയ്ക്കും സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സ് മാത്രം എടുത്ത് എല്ലാവരും പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്നാം ദിവസം   9 വിക്കറ്റ്  നഷ്ടത്തില്‍ 500 റണ്‍സെന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മഴ കാരണം ഇന്നലെ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിംഗ്സ്  ആരംഭിക്കാന്‍ സാധിച്ചില്ല.

ഓപ്പണര്‍ കെഎല്‍ രാഹുലിന് പിന്നാലെ ഇന്നലെ മധ്യനിര ബാറ്റ്സ്മാന്‍ രഹാനെയും സെഞ്ച്വറി നേടി. 5 ന് 358 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സാഹ 44 റണ്‍സ് നേടി.

Read More >>