ഇന്ത്യ 353നു പുറത്ത്; അശ്വിനും സാഹയ്ക്കും സെഞ്ചുറി

മുൻനിര തകർന്നെങ്കിലും മധ്യനിരക്കാരുടെ മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേതപ്പെട്ട സ്കോര്‍ നേടി.

ഇന്ത്യ 353നു പുറത്ത്; അശ്വിനും സാഹയ്ക്കും സെഞ്ചുറി

സെന്റ് ലൂസിയ:  മുൻനിര തകർന്നെങ്കിലും മധ്യനിരക്കാരുടെ മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേതപ്പെട്ട സ്കോര്‍ നേടി.

അഞ്ചിന് 126 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 300 കടത്തിയത്  രവിചന്ദ്ര അശ്വിനും (118) വൃദ്ധിമാൻ സാഹയും (104) നേടിയ സെഞ്ച്വറികളാണ്. രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം ഇന്ത്യ  353നു പുറത്തായി.  വിൻഡീസിനു വേണ്ടി ജോസഫും കുമ്മിൻസും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച വിൻഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 47 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ്. 23 റൺസെടുത്ത ലിയോൺ ജോൺസൺ റണ്ണൗട്ടായി. ക്രെയ്ഗ് ബ്രത്ത്‌വൈറ്റ് (53 റൺസ്), ഡാരൻ ബ്രാവോ (18) എന്നിവരാണ് ക്രീസിൽ.

Read More >>