ഉത്തേജക മരുന്ന് പരിശോധനയില്‍ ബി സാമ്പിളും പോസിറ്റീവ്; ഇന്ദര്‍ജിത്തിന് റിയോ ഒളിമ്പിക്‌സ് നഷ്ടമാകും

എന്നാല്‍ ബി സാമ്പിളില്‍ തിരിമറി നടന്നു എന്നും ഗൂഢാലോചന നടത്തി തന്നെ കുടുക്കിയതാണെന്നും ഇന്ദര്‍ജിത്ത് ആരോപിച്ചു.

ഉത്തേജക മരുന്ന് പരിശോധനയില്‍ ബി സാമ്പിളും പോസിറ്റീവ്;  ഇന്ദര്‍ജിത്തിന് റിയോ ഒളിമ്പിക്‌സ് നഷ്ടമാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷോട്പുട് താരം ഇന്ദര്‍ജിത്ത് സിംഗിന് റിയോ ഒളിമ്പിക്‌സ് നഷ്ടമാകും.  ഉത്തേജക മരുന്ന് പരിശോധനയില്‍ ബി സാമ്പിളും പോസിറ്റീവാണെന്ന് കണ്ടെത്തിയതാണ് തിരിച്ചടിക്ക് കാരണം. എന്നാല്‍ ബി സാമ്പിളില്‍ തിരിമറി നടന്നു എന്നും ഗൂഢാലോചന നടത്തി തന്നെ കുടുക്കിയതാണെന്നും ഇന്ദര്‍ജിത്ത് ആരോപിച്ചു.

ഒളിമ്പിക്‌സിന് മുന്നോടിയായി നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ എ സാമ്പിളില്‍ നിരോധിച്ച മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നാഡ ബി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. രണ്ട് പരിശോധനയിലും പരാജയപ്പെട്ടതോടെ താരത്തിന് നാല് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരും.

ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവിനുള്ള വിലക്ക് നാഡ ഇന്നലെ നീക്കിയിരുന്നു.