സ്വാതന്ത്ര്യദിനാഘോഷത്തിന് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കാന്‍ ആര്‍.ടി.ഓ ഉത്തരവ്; തീരുമാനം അപ്രായോഗികമെന്ന് സ്കൂൾ അധികൃതർ

ആഗസ്റ്റ് പതിനഞ്ചാം തീയതി വരെ നാല് ദിവസത്തേക്ക് ബസുകള്‍ വിട്ടുനല്‍കാനാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചു. വരും ദിവസങ്ങളില്‍ സ്‌കൂള്‍ ബസുകള്‍ കെഎപി അസിസ്റ്റന്‍ഡ് കമാന്‍ഡന്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് സ്‌കൂളുകളില്‍ ലഭിച്ച ഉത്തരവില്‍ പറയുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കാന്‍ ആര്‍.ടി.ഓ ഉത്തരവ്; തീരുമാനം അപ്രായോഗികമെന്ന് സ്കൂൾ അധികൃതർ

കണ്ണൂര്‍: ജില്ലാ ആസ്ഥാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കുട്ടികളെ പരിശീലനത്തിനായി എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ടി.ഓ ഉത്തരവ്.  ആഗസ്റ്റ് പതിനഞ്ചാം തീയതി വരെ നാല് ദിവസത്തേക്ക് ബസുകള്‍ വിട്ടുനല്‍കാനാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചു. വരും ദിവസങ്ങളില്‍ സ്‌കൂള്‍ ബസുകള്‍ കെഎപി അസിസ്റ്റന്‍ഡ് കമാന്‍ഡന്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് സ്‌കൂളുകളില്‍ ലഭിച്ച ഉത്തരവില്‍ പറയുന്നത്.

സ്‌കൂളിലെ എല്ലാ ബസുകളും ഒന്നിലധികം തവണ സര്‍വീസ് നടത്തിയാണ് കുട്ടികളെ സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ബസ്സുകള്‍ വീട്ടുനല്‍കുന്നത് പ്രായോഗികമല്ലെന്നാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പറയുന്നത്. സ്‌കൂള്‍ ബസുകള്‍ വിട്ടു നൽകിക്കഴിഞ്ഞാല്‍ അത് സ്‌കൂളിന്റെ സമയക്രമത്തെ ബാധിക്കും എന്ന ആശങ്കയുമുണ്ട്.

Read More >>