തീരുമാനങ്ങളിലെ തീരുമാനമില്ലായ്മ

തെഹല്‍ക നാളുകൾ മുതൽ ഇന്നുവരെ എന്റെ പലകേസുകളിലും എനിക്കു വേണ്ടി ഹാജരായിട്ടുള്ള പ്രശാന്ത് ഇന്നു വരെ എന്നോടു പണം വാങ്ങിയിട്ടില്ല. പക്ഷെ ഇരട്ടച്ചങ്ക് ഇല്ലാത്ത വെറും "ചങ്കരൻ" ആയതു കൊണ്ടായിരിക്കും ചിലപ്പോൾ ഈയുള്ളവൻ അത് എഴുതുവാനുണ്ടായ വികാരം.

തീരുമാനങ്ങളിലെ തീരുമാനമില്ലായ്മ

ഏകദേശം ഇരുപതുവര്‍ഷമായി എനിക്കു പരിചയമുള്ള സുപ്രീം കോടതി അഭിഭാഷക സുഹൃത്ത് പ്രശാന്ത് ഭൂഷണ് ഇക്കഴിഞ്ഞ ദിവസം, ഈയുള്ളവൻ ഒരു വാട്‌സാപ്പ് സന്ദേശം അയച്ചു: താങ്കൾ ആക്രമകാരികളായ തെരുവ് നായ്ക്കളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഉയർത്തിക്കാട്ടിയും പിന്തുണച്ചും കേരളത്തിലെ മുഖ്യമന്ത്രിക്ക് കത്തയച്ചത് തെറ്റാണെന്നും ഇതിൽനിന്നും അങ്ങ് പിന്മാറണമെന്നുമായിരുന്നു ആ സന്ദേശം. മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.

തെഹല്‍ക നാളുകൾ മുതൽ ഇന്നുവരെ എന്റെ പലകേസുകളിലും എനിക്കു വേണ്ടി ഹാജരായിട്ടുള്ള പ്രശാന്ത് ഇന്നു വരെ എന്നോടു പണം വാങ്ങിയിട്ടില്ല. പക്ഷെ ഇരട്ടച്ചങ്ക് ഇല്ലാത്ത വെറും "ചങ്കരൻ" ആയതു കൊണ്ടായിരിക്കും ചിലപ്പോൾ ഈയുള്ളവൻ അത് എഴുതുവാനുണ്ടായ വികാരം.


കേരളത്തിലെ മുഖ്യന് പത്തിലധികം ഉപദേശകർ നാലുചുറ്റും, പത്തും പതിനായിരവും അഭിപ്രായങ്ങള്‍. അവസാനം മുഖ്യമന്ത്രി 'തൊട്ടു തൊട്ടില്ല, തൊട്ടു തൊട്ടില്ല' എന്ന രീതിയിലേക്കു നിലപാട് മാറ്റി. "തൊട്ടാൽ തൊട്ടതു പോലെയാകണം, തൊട്ടാൽ തട്ടിയത് പോലെയാകണം!" അതായിരിക്കണം തീരുമാനം. മനുഷ്യനെ കൊല്ലാനും കടിച്ചുകീറി ഉപദ്രവിക്കാനും നടക്കുന്ന നായ്ക്കളെ കൊല്ലുകതന്നെ വേണം. മറിച്ച്, അവയുടെ ഫോട്ടോ എടുത്തു സർക്കാർ ഓഫീസുകളിൽ ഫ്രെയിം ചെയ്യാനല്ല പറയേണ്ടത്. ഇതിൽ തിരുവനന്തപുരം ജില്ലാ മുന്‍ അധികാരി, ബിജു പ്രഭാകർ പറഞ്ഞതാണ് സത്യം; തെരുവു നായകളുമായി ബന്ധപ്പെട്ടു വലിയ ഒരു കച്ചവട താല്പര്യം നിലവിലുണ്ട്!

ഏകദേശം ഒരു വർഷം മാത്രം നാല്പതുകോടിയിലധികം തുക പൊതുഖജനാവില്‍ നിന്നും അടിച്ചുമാറ്റുന്ന, തെരുവുനായയെ സ്നേഹിക്കുന്നവരുടെ ലോബി അല്ലെങ്കില്‍ ഹിഡൻ റാക്കറ്റ്, പൊളിക്കണം. ഒരു അഭിഭാഷകസുഹൃത്തിനോട് ഈയുള്ളവൻ പറഞ്ഞുവച്ചത് ഈ വിഷയം പരമോന്നതകോടതിയയിൽ കേസായി വന്നാൽ കക്ഷി ചേരാന്‍ ഈയുള്ളവനും തയ്യാറാണെന്നാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ ജനസമ്പർക്കയാത്ര തലസ്ഥാനത്ത് സമാപിക്കുന്ന ചടങ്ങില്‍ ഒരു തീരുമാനമെടുത്തിരുന്നു. പല കടുത്തനിയമങ്ങളെയും കാറ്റിൽ പറത്തിയാണ് അന്ന് അദ്ദേഹം ആ തീരുമാനം എടുത്തത്. അന്നത്തെ മുഖ്യമന്ത്രി പറPrashant-Bhushan
ഞ്ഞത് തന്റെ യാത്രയിൽ ഏറ്റവുംകൂടുതൽ പരാതി ലഭിച്ചതു കർഷകരുടെ കൃഷിഇടങ്ങളിൽ കാട്ടുപന്നി വ്യാപകമായി കൃഷിനശിപ്പിക്കുന്നു എന്നുള്ളതാണ് എന്നായിരുന്നു. മുഖ്യൻ തീരുമാനമെടുത്തു അത് ഫോറസ്റ്റ് അധികാരികളോട് പറഞ്ഞു: വെടിവച്ചു കൊല്ലാം, പക്ഷെ തിന്നരുത്.

ദേശീയ വൈൽഡ് ലൈഫ് ആക്ടിനെ എല്ലാം മറികടന്നാണ് ഉമ്മൻ ചാണ്ടി ആ തീരുമാനം എടുത്തത്, മനുഷ്യനെ കൊല്ലുന്ന പന്നികളല്ല, കൃഷി നശിപ്പിക്കുന്ന മൃഗങ്ങള്‍ക്കെതിരെയായിരുന്നു ആ തീരുമാനം. അപ്പോള്‍ നമ്മളെ നേരിട്ട് ആക്രമിക്കുന്ന ശുനകനെ നമ്മൾ എന്തുചെയ്യണം....?

നിയമം അനുവദിക്കുന്നില്ല എന്ന് പറയുന്നത് തെറ്റാണ്. മനുഷ്യന് വേണ്ടിയാണു നിയമങ്ങള്‍ ഉണ്ടാക്കിയതും, അതിന്റെ ചില സബ്ക്ലോസുകള്‍ മറ്റുപലജീവികള്‍ക്കും പ്രകൃതിയ്ക്കും ഉണ്ട്.

കെ എ അബ്ബാസ് എഴുതിയ ഒരു ചെറുകഥയുണ്ട്. ഒരു ഗ്രാമത്തിൽ നിന്നുമുള്ള അവസാന ബസ്, അതില്‍ യാത്രക്കാരാരുമില്ല. മധ്യവയസ്ക്കയായ ഒരു സ്ത്രീ അവരുടെ വളർത്തുനായയുമായി ബസ്സിൽ കയറി. വണ്ടി കുറേ ദൂരം യാത്ര തുടർന്നുകഴിഞ്ഞു, കണ്ടക്റ്റർ സാർ അവരോട് പറഞ്ഞു, ഈ വാഹനത്തില്‍ നായയുമായിട്ടുള്ള യാത്ര അനുവദനീയമല്ല. നിയമം അത് അനുവദിക്കുന്നില്ല, അതിനാല്‍ നായയെ വണ്ടിയിൽ നിന്നും ഇറക്കണം, അല്ലെങ്കില്‍ നിങ്ങൾ രണ്ടു പേരും ഇവിടെ ഇറങ്ങണം. നട്ടപ്പാതിരാത്രിയിൽ രണ്ടുപേരെയും ബസ് കണ്ടക്ടർ വനത്തിനു നടുക്ക് ഇറക്കിവിട്ടു.

ആ രാത്രിയില്‍ പലർ ചേർന്ന് ആ സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് പിന്നീട് വാര്‍ത്തകള്‍ പരന്നു. കോടതിയിൽ കേസെത്തി. വിധിന്യായത്തിൽ ന്യായാധിപൻ പറഞ്ഞത് , 'ന്യായങ്ങളും ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കിയത് ജനങ്ങൾക്കു വേണ്ടിയാണ്. അന്ന് ആ സ്ത്രീയയെ ഇറക്കിവിട്ടില്ലായിരുന്നുവെങ്കില്‍ അവർ കൊല്ലപ്പെടുകയില്ലായിരുന്നു,’ എന്നാണ്.

ജനകീയ സർക്കാർ അതിന് ആവശ്യമെങ്കിൽ നിയമനിർമ്മാണം നടത്തണം. അതിനാണല്ലോ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട മുന്നണി അധികാരത്തിൽ എത്തിയത്, അക്രമകാരികളായ ശുനകനെ സംരക്ഷിക്കുന്നതിനല്ല.

പിണറായി സഖാവിന്റെ പുതിയ ഉത്തരവ്: ഇനി മുതൽ സർക്കാർ ഓഫിസുകളിൽ ഓണക്കാലത്ത് അത്തപ്പൂക്കളം വേണ്ട! കാരണം അത്രയും സമയം ജോലിയിൽ മുഴുകണം. ഇത് ഒരു "നികൃഷ്ട" തീരുമാനമായിപ്പോയി എന്ന് പറയേണ്ടി വരും. മലയാളികളുടേത് മാത്രമാണ് ഓണം. അവിശ്വസനീയമായ ഒരു കഥ നമ്മൾ വിശ്വസിച്ചു കൊണ്ടാടുന്ന ഒരു മഹോത്സവം. മലയാളിയുടെ മതേതരമൂല്യം ഉയർത്തിപ്പിടിക്കുന്ന ഓണത്തിന് പൂക്കളം ഇടുന്നതില്‍ "താമര" ഉപയോഗിക്കുന്നതാണ് പ്രശ്നമെങ്കിൽ, ഇപ്രാവശ്യം നമ്മുക്ക് "ചുവന്ന ചെമ്പരത്തി" മാത്രം ഉപയോഗിക്കാം. പ്രശ്നം പരിഹരിച്ചല്ലോ? അതിനു ശേഷം അതെടുത്തു ചെവിയുടെ പുറകിൽ തിരുകുക, എല്ലാത്തിനും വഴിയായി.