കുറഞ്ഞ പലിശയ്ക്ക് മുത്തൂറ്റ് മറ്റു ബാങ്കുകളിൽ ഈടുവെയ്ക്കുന്നത് 350 ടൺ സ്വർണം; നാട്ടുകാരിൽ നിന്ന് ഈടാക്കുന്നത് കൊള്ളപ്പലിശ; നാട്ടിലറിയാതെ വിദേശത്ത് കോടികളുടെ വസ്തു ഇടപാടും

മുത്തൂറ്റ് ധനകാര്യസ്ഥാപനങ്ങൾ ദേശസാൽകൃത ബാങ്കുകളിൽ കുറഞ്ഞ പലിശയ്ക്ക് പണയം വെയ്ക്കുന്നത് ഏതാണ്ട് 350 ടൺ സ്വർണം. ഇങ്ങനെ കൈക്കലാക്കുന്ന ശതകോടികളാണ് കൊള്ളപ്പലിശ ഈടാക്കി മറുവായ്പ നൽകുന്നത്. മുത്തൂറ്റിന്റെ കൈവശം പെരുകിക്കയറുന്ന കോടാനുകോടികളുടെ അമ്പരപ്പിക്കുന്ന കണക്കുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയിഡിൽ ആദായനികുതി വകുപ്പു പിടിച്ചെടുത്തത്.

മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിൻകോര്‍പ്, മിനി മുത്തൂറ്റ് എന്നിവയുടെ സംസ്ഥാനത്തെ കോര്‍പറേറ്റ് ഓഫീസുകളിലും കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന ശാഖകളിലും ഡയറക്ടര്‍മാരുടെയും പ്രധാന ജീവനക്കാരുടെയും വീടുകളിലും ഉള്‍പ്പെടെയാണ് റെയ്ഡ് നടന്നത്. വിവിധതരം ക്രമക്കേടുകൾ വ്യക്തമാക്കുന്ന രേഖകൾ ഇവിടങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. സ്വര്‍ണലേലത്തുകയും കമ്പനിയുടെ ലാഭവും കുറച്ചുകാട്ടി നടത്തിയ വെട്ടിപ്പിന്റെയും നാട്ടിലും വിദേശത്തും വൻതോതിൽ വാങ്ങിക്കൂട്ടിയ ഭൂമിയുടെയും ഹവാല ഇടപാടിന്റെയും രേഖകളാണ് പിടിച്ചെടുത്തത്. 15 കോടിയുടെ ഒരു വസ്തു ഇടപാട് വിദേശത്തു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ ഇടപാടിന്റെ മറവിൽ നടന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്നും സംശയമുണ്ട്.

സ്വര്‍ണപ്പണയവായ്പ തിരിച്ചടയ്ക്കാത്തവരുടെ സ്വര്‍ണാഭരണങ്ങള്‍ ലേലംചെയ്യുന്ന തുക കുറച്ചുകാട്ടി മുത്തൂറ്റ് സ്ഥാപനങ്ങൾ വന്‍നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് ആദായനികുതി വകുപ്പ് റെയിഡു നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നാനൂറോളം ഉദ്യോഗസ്ഥരാണ് റെയിഡിൽ പങ്കെടുത്തത്. ഇത്തരത്തില്‍ ലേലം നടത്തുന്നതിന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ലേലം ചെയ്യുന്ന യഥാര്‍ത്ഥ തുക കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ നൂറുകണക്കിന് കോടി രൂപ നികുതി വെട്ടിപ്പു നടത്തിയതിന്റെ രേഖകളും റെയിഡിൽ കണ്ടെടുത്തു.

അതേസമയം, പതിവ് പരിശോധനമാത്രമാണ് ആദായനികുതിവകുപ്പ് തങ്ങളുടെ സ്ഥാപനങ്ങളില്‍ നടത്തിയതെന്നും പൂര്‍ണമായും സഹകരിച്ചെന്നും മൂത്തുറ്റ് അധികൃതര്‍ അറിയിച്ചു. 129 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള തങ്ങള്‍ നാട്ടിലെ എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

Read More >>