കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 327 പേര്‍

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ 76 കുട്ടികളും 41 സ്ത്രീകളുമടക്കം കൊല്ലപ്പെട്ടത് 327 പേരാണ്. ഇതില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടത് സര്‍ക്കാര്‍ യുദ്ധ വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളിലാണ്.

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 327 പേര്‍

കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേര്‍. സര്‍ക്കാരിന്റേയും വിമതരുടേയും ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

22 കുട്ടികളും 23 സ്ത്രീകളുമടക്കം 180 ഓളം പേരാണ് രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച 83 പ്രദേശവാസികളും കൊല്ലപ്പെട്ടു. അലെപ്പോ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.

ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്(എസ്ഒഎച്ച്ആര്‍) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ 76 കുട്ടികളും 41 സ്ത്രീകളുമടക്കം കൊല്ലപ്പെട്ടത് 327 പേരാണ്. ഇതില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടത് സര്‍ക്കാര്‍ യുദ്ധ വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളിലാണ്.

വ്യോമാക്രമണങ്ങള്‍ക്ക് പുറമേ, സിറിയ രാസാക്രമണങ്ങളും നടത്തുന്നതായി ആരോപണമുണ്ട്. യുഎന്നിന്റെ കണക്കുകള്‍ പ്രകാരം 2,80,000 ല്‍ അധികം പേര്‍ ഇതുവരെയുള്ള സിറിയയില്‍ കൊല്ലപ്പെട്ടെന്നാണ് വ്യക്തമാകുന്നത്.

Read More >>