അമേരിക്കയില്‍ മുസ്ലീം പുരോഹിതനും സഹായിയും വെടിയേറ്റു കൊല്ലപ്പെട്ടു

ഇമാം മൗലാന അകോഞ്ജി (55), താറഉദ്ദീന്‍(64) എന്നിവരാണ് കൊല്ലപ്പെട്ടത്.

അമേരിക്കയില്‍ മുസ്ലീം പുരോഹിതനും സഹായിയും വെടിയേറ്റു കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലീം പുരോഹിതനും സഹായിയും വെടിയേറ്റ് മരിച്ചു. ന്യൂയോര്‍ക്കില്‍ പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്ക് ശേഷം മടങ്ങുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്.

ഇമാം മൗലാന അകോഞ്ജി (55), താറഉദ്ദീന്‍(64) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടൊയാണ് ആക്രമണമുണ്ടായത്. ന്യൂയോര്‍ക്കിലെ അല്‍ ഫുര്‍ഖാന്‍ ജുമാ മസ്ജിദിന് സമീപമാണ് വെടിവെപ്പുണ്ടായത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ബംഗ്ലാദേശ് വംശജനാണ് മൗലാന അകോഞ്ജി. സംഭവത്തിന് ശേഷം തോക്കുമായി ഒരാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെടുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

വെടിവെച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.