ആപ്പിളിന് വേണ്ടി ഐ.ബി.എമ്മിന്‍റെ 'മൊബൈല്‍ ഫസ്റ്റ്'

ആപ്പിള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കാന്‍ ഈ ഹബ് ഉപകാരപ്പെടും എന്നും ഐ.ബി.എം അറിയിച്ചു.

ആപ്പിളിന് വേണ്ടി ഐ.ബി.എമ്മിന്‍റെ

ഐ.ബി.എം കമ്പനിയും അപ്പിളും ഇന്ത്യയില്‍ പുതിയ മൊബൈല്‍ ഹബ് തുടങ്ങാന്‍ കൈകോര്‍ക്കുന്നു. ഐ.ഓ.എസ് പ്ലാറ്റ്ഫോമിലുള്ള മൊബൈലുകളുടെ ആപ്പ് നിര്‍മ്മാണ പ്രോജെക്റ്റുമായി ബന്ധപ്പെട്ട മൊബൈല്‍ ഫസ്റ്റ് എന്ന ഹബ് ബെന്ഗലുരുവിലായിരിക്കും ആരംഭിക്കുക.

അറ്റ്‌ലാന്‍റ, ചിക്കാഗോ, ടോരോന്ടോ എന്നിവടങ്ങളിലുള്ള ഹബ്ബുകളുടെ നിലവാരത്തിലായിരിക്കും മൊബൈല്‍ ഫസ്റ്റ് പ്രവര്‍ത്തിക്കുക. ആപ്പിള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കാന്‍ ഈ ഹബ് ഉപകാരപ്പെടും എന്നും ഐ.ബി.എം അറിയിച്ചു.

ആപ്പുകളുടെ രൂപികരണത്തിനും, ടെക്നിക്കല്‍, സോഫ്റ്റ്‌വെയര്‍ വികസനവുമാണ് മൊബൈല്‍ ഫസ്റ്റ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും ആപ്പിള്‍ ഉപഭോക്താക്കളുടെ സേവനത്തിനും അവസരമുണ്ടാകും.

നാളിതുവരെ ഐ.ബി.എം. വിവിധ കമ്പനികള്‍ക്കായി നൂറില്‍ പരം ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും, 2000 മൊബൈല്‍ സേവനങ്ങളും നടത്തിയിട്ടുണ്ടെന്ന് ഐ.ബി.എം മാധ്യമങ്ങളോട് പറഞ്ഞു.

Story by
Read More >>