ഒരു പുഴയെ വീണ്ടെടുക്കാന്‍ എത്ര കോടികള്‍ വേണം?

പുഴ നന്നാക്കാൻ കോടികളുടെ പദ്ധതികൾ ആവശ്യമില്ല. 18 കിലോമീറ്റർ നീളമുള്ള പുഴയുടെ 6.5 കിലോമീറ്റർ വൃത്തിയാക്കാൻ ഫ്ലോട്ടിങ്ങ് ജെസിബിയ്ക്ക് കൊടുക്കേണ്ടി വന്ന വാടക രണ്ടര ലക്ഷം രൂപ മാത്രമാണ്.

ഒരു പുഴയെ വീണ്ടെടുക്കാന്‍ എത്ര കോടികള്‍ വേണം?

വി എസ് ശ്യാം

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരം ആരായുമ്പോൾ സ്ഥിരം കേൾക്കുന്ന പരിദേവനമാണ് പദ്ധതികളില്ല, ഉള്ള പദ്ധതികളിലാകട്ടെ ആവശ്യത്തിനു പണം വകയിരുത്തിയിട്ടില്ല എന്നത്. പരിസ്ഥിതി പ്രശ്നങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാൽ മിക്കപ്പോളും യാഥാർഥ്യം ഇതല്ല.

konothupuzha003തൃപ്പൂണിത്തുറയിലെ അന്ധകാരത്തോടിന്റെ രണ്ടുകിലോമീറ്റർ ദൂരത്തിലെ നവീകരണത്തിന് ഏതാണ്ട് പത്തു കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. പലപ്പോഴും അവ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയോ അഴിമതിയുടേയും കരാര്‍, നിര്‍മാണ വീഴ്ച്ചകളുടെയും മറ്റും അനന്തരഫലമായി വെള്ളാനകളായി മാറുകയോ ആണ് പതിവ്. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കപ്പെടേണ്ട പുഴകളുടെയും ജലസ്രോതസ്സുകളുടെയും നവീകരണവും സംരക്ഷണവും ഒക്കെ ശത കോടികള്‍ ചെലവു വരുന്ന വലിയ പദ്ധതികളായി മാത്രം അവതരിപ്പിക്കപ്പെടുന്ന സമീപനമാണ് യഥാർഥത്തിൽ ഇത്തരം പദ്ധതികൾ പരാജയപ്പെടാനുള്ള കാരണം.
നാരായണനും ഹരിദാസിനും ജോയിക്കും കോണത്തുപുഴ വെറുമൊരു പുഴയായിരുന്നില്ലഈ സാഹചര്യത്തില്‍ സി പി ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണോത്തു പുഴ വീണ്ടെടുക്കാന്‍ ആരംഭിച്ച ജനകീയ പുഴശുചീകരണ പദ്ധതി ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞു.
"കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ച് അരികുകള്‍ കെട്ടുന്ന കോണ്ട്രാക്റ്റർമാർക്ക് കാശുണ്ടാക്കാനുള്ള പുഴ സംരക്ഷണമല്ല, മറിച്ച് സ്വാഭാവികമായ പുഴയുടെ വീണ്ടെടുപ്പിലാണ് തങ്ങള്‍ ശ്രദ്ധ ഊന്നുന്നത്"

കാംപെയ്നു നേതൃത്വംനല്‍കുന്ന സി പി ഐ നേതാവ് ശ്രീ. പി. വി ചന്ദ്രബോസ് പറയുന്നു.

കാംപെയന്റെ ആദ്യ ഘട്ടമായി പുഴ മൂടി കിടക്കുന്ന പുല്ലും മറ്റും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. ഫ്ലോട്ടിംഗ് ജെ സി ബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. നിലവില്‍ പുല്ലു മൂടിയും മാലിന്യം നിറഞ്ഞും ഒഴുക്കു നിലച്ച പുഴയെ ശുദ്ധീകരിച്ച് സ്വാഭാവികമായ ഒഴുക്കു വീണ്ടെടുക്കുന്നതോടെ ആവാസവ്യവസ്ഥ തിരികെ വരും. പുഴയുടെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള തണ്ണീര്‍ തടങ്ങള്‍ സംരക്ഷിച്ചു നിലനിര്‍ത്തല്‍ കണ്ടല്‍ഭിത്തികള്‍ നിര്‍മിക്കല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ നദിയെ പ്രകൃത്യാ പുനഃസ്ഥാപിക്കല്‍ എന്ന മാതൃക അവതരിപ്പിക്കാന്‍ ആണ് ശ്രമം. ഇതിനുള്ള ചെലവ് ജനങ്ങളില്‍ നിന്നുള്ള കാംപെയ്നിലൂടെ തന്നെ കണ്ടെത്തുകയും ചെയ്യും.

[caption id="attachment_39606" align="aligncenter" width="640"]കോണോത്തുപുഴയുടെ ശുചിയാക്കപ്പെട്ട ഭാഗം. കോണോത്തുപുഴയുടെ ശുചിയാക്കപ്പെട്ട ഭാഗം.[/caption]
“പുഴ നന്നാക്കാൻ കോടികളുടെ പദ്ധതികൾ ആവശ്യമില്ല. 18 കിലോമീറ്റർ നീളമുള്ള പുഴയുടെ 6.5 കിലോമീറ്റർ വൃത്തിയാക്കാൻ ഫ്ലോട്ടിങ്ങ് ജെസിബിയ്ക്ക് കൊടുക്കേണ്ടി വന്ന വാടക രണ്ടര ലക്ഷം രൂപ മാത്രമാണ്. വൃത്തിയാക്കപ്പെട്ട ഭാഗങ്ങളിൽ മാറ്റങ്ങൾ വളരെ പെട്ടെന്നു തന്നെ ദൃശ്യമായിരിക്കുന്നു. ഒഴുക്കു കൂടി. വെള്ളം കുറേക്കൂടെ ശുദ്ധമായി. അതുകൊണ്ട് ആമ്പലുകളും താമരയും കൂടുതലായി വളരാൻ തുടങ്ങി. മത്സ്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. ഇതൊക്കെ വ്യക്തമാക്കുന്നത്, പണമല്ല, പകരം ഇച്ഛാശക്തിയും ജനപങ്കാളിത്തവുമാണ് ഇത്തരം പരിസ്ഥിതി സംരക്ഷണ പദ്ധതികളിൽ ഏറ്റവും അനിവാര്യമെന്നാണ്"

ചന്ദ്രബോസ് വിശദീകരിച്ചു.

[caption id="attachment_39613" align="aligncenter" width="640"]പി വി ചന്ദ്രബോസ്, സിപിഐ, തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി സെക്രട്ടറി പി വി ചന്ദ്രബോസ്, സിപിഐ, തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി സെക്രട്ടറി[/caption]

അങ്ങനെ വന്‍കിട പദ്ധതികള്‍ക്കുള്ള ഒരു ജനകീയ ബദല്‍ എന്ന സന്ദേശം കൂടി ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നു. കൂടാതെ ചെലവു കുറഞ്ഞതും സ്വാഭാവികവുമായ പുഴയുടെ വീണ്ടെടുപ്പ് സാദ്ധ്യമാകുമെന്ന ആശയവും.

രണ്ടാം ഘട്ടമായി കോണത്തു പുഴയിലും വൃഷ്ടിപ്രദേശങ്ങളിലും ഉള്ള മുഴുവന്‍ അനധികൃത കയ്യേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെത്തി അവയ്ക്കെതിരെ നിയമനടപടികളും ജനകീയ മുന്നേറ്റങ്ങളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. ഈ ഘട്ടത്തില്‍ ഉയരാന്‍ സാദ്ധ്യതയുള്ള എതിര്‍പ്പിന്‍റെ സ്വരങ്ങളും പ്രതിസന്ധികളും എല്ലാം കാംപെയ്നു നേതൃത്വംനല്‍കുന്നവര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. റവന്യു, ഇറിഗേഷന്‍ വകുപ്പുകളുടെ സഹകരണവും പ്രതീക്ഷിക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് , അഭിഭാഷക സംഘടനയായ ലീഫ്, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തുറകളില്‍ നിന്നുള്ള പിന്തുണയും കാമ്പെയ്നുണ്ട്.കോണത്തുപുഴ: നഗരവികസനത്തിൽ മണ്ണടിഞ്ഞു പോയ സമൃദ്ധിയുടെ ഭൂതകാലം

Read More >>