സുധാകരൻ അവാർഡ് ജേതാവായ ഫോട്ടോഗ്രാഫറാണ്; പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല; ജീവിക്കാൻ ടാപ്പിംഗ് തൊഴിലാളിയായി; പുലയനെയൊക്കെ ആരാണ് കല്യാണ ഫോട്ടോയെടുക്കാൻ വിളിക്കുക?

'പരസ്യമായി ജാതിയും നിറവും ആരും പറയാറില്ലെങ്കിലും നമ്മളോട് കാണിക്കുന്ന പ്രതികരണങ്ങളില്‍ അത് വ്യക്തമല്ലേ. അയല്‍ക്കാരില്‍ ചിലര്‍ കല്ല്യാണത്തിന് പോലും വിളിക്കാറില്ല. വിളിച്ചാല്‍ ആ ഫംഗ്ഷന്‍ കവര്‍ ചെയ്യാന്‍ പറയേണ്ടി വരുമോ എന്ന ആശങ്കയായിരിക്കും. വളരെ കുറച്ച് ഫംഗ്ഷന്‍സേ എനിക്ക് കിട്ടാറൂള്ളൂ. ഇതൊരു തൊഴിലല്ലേ, അതില്‍ ഉള്‍പ്പെടുത്താത്തതിലാണ് എന്റെ വിഷമം'

സുധാകരൻ അവാർഡ് ജേതാവായ ഫോട്ടോഗ്രാഫറാണ്; പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല; ജീവിക്കാൻ ടാപ്പിംഗ് തൊഴിലാളിയായി; പുലയനെയൊക്കെ ആരാണ് കല്യാണ ഫോട്ടോയെടുക്കാൻ വിളിക്കുക?

പത്തനംതിട്ട മുറിഞ്ഞകല്ലിൽ ചിത്രമാളിക എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്ന സുധാകരനെ കല്ല്യാണഫോട്ടോ എടുക്കാന്‍ വിളിക്കാറില്ല.  കാരണം അയാൾ ജനിച്ചത് പുലയ സമുദായത്തിലാണ്. സുധാകരനെടുത്ത ഫോട്ടോകള്‍ക്ക് ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന അവാര്‍ഡും മറ്റനേകം അംഗീകാരങ്ങളുമൊക്കെ ലഭിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും അയാളെ ഫോട്ടോഗ്രാഫിയെന്ന തൊഴിലിൽ തുണയ്ക്കുന്നില്ല. ചെയ്യുന്ന തൊഴിലില്‍ നിറവും ജാതിയും മാനദണ്ഡമായപ്പോള്‍ ഉപജീവനത്തിനായി സുധാകരന്‍ ഇപ്പോള്‍ റബ്ബര്‍ ടാപ്പിംഗിന് പോയിത്തുടങ്ങി.  ജാതിക്കുരുക്കുകള്‍ കാരണം മകള്‍ ആര്‍ദ്രയുടെ മെഡിസിന്‍ പഠനമെന്ന മോഹം കോടതിയുടെ കനിവ് കാത്തിരിക്കുകയാണ്. ജാതി സംബന്ധിച്ച അന്വേഷണത്തിന് വന്നവര്‍ സുധാകരനേയും കുടുംബത്തേയും കടലാസ് രേഖകളില്‍ ക്രിസ്ത്യാനിയാക്കി മടങ്ങി. കടലാസില്‍ എഴുതുന്നവര്‍ക്കറിയില്ലല്ലോ ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന്!


നിറവും ജാതിയും സൂം ചെയ്യുന്നവര്‍.

'പരസ്യമായി ജാതിയും നിറവും ആരും പറയാറില്ലെങ്കിലും നമ്മളോട് കാണിക്കുന്ന പ്രതികരണങ്ങളില്‍ അത് വ്യക്തമല്ലേ. അയല്‍ക്കാരില്‍ ചിലര്‍ കല്ല്യാണത്തിന് പോലും വിളിക്കാറില്ല. വിളിച്ചാല്‍ ആ ഫംഗ്ഷന്‍ കവര്‍ ചെയ്യാന്‍ പറയേണ്ടി വരുമോ എന്ന ആശങ്കയായിരിക്കും. വളരെ കുറച്ച് ഫംഗ്ഷന്‍സേ എനിക്ക് കിട്ടാറൂള്ളൂ. ഇതൊരു തൊഴിലല്ലേ, അതില്‍ ഉള്‍പ്പെടുത്താത്തതിലാണ് എന്റെ വിഷമം'. നമുക്ക് ജാതിയില്ലെന്ന് അവകാശപ്പെടുന്നവരുടെ നാട്ടില്‍ ഏറെ അംഗീകാരങ്ങള്‍ ലഭിച്ച സുധാകരന്റെ വാക്കുകളാണിത്.

[caption id="attachment_38737" align="alignnone" width="640"]4 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ്- 2016 ചടങ്ങിൽ നിന്നും[/caption]

വരുമാനം തുച്ഛമായതിനാല്‍ സുധാകരന്റെ കൈയ്യില്‍ ഇപ്പോഴത്തെ സാങ്കേതികവിദ്യ അനുസരിച്ചുള്ള നല്ല ക്യാമറയില്ല. ബേഡ് ഫോട്ടോഗ്രഫിയോടാണ് താത്പര്യമെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം യാത്ര ചെയ്യാനാകുന്നില്ല. ജാതികൊണ്ട് പലരും സുധാകരനെ മാറ്റിനിര്‍ത്തുന്നതല്ലാതെ സംവരണാനുകൂല്യങ്ങളൊന്നും സുധാകരനില്ല. എസ് എസി സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും സുധാകരനിപ്പോള്‍ ക്രിസ്ത്യാനിയാണ്!സുധാകരൻ ചിത്രമാളിക പകർത്തിയ ചിത്രങ്ങൾസുധാകരന്‍ ക്രിസ്ത്യാനിയായത് ഇങ്ങനെ...

തൊട്ടടുത്ത ക്രിസ്ത്യന്‍ വീടുകളില്‍ ജോലിക്ക് പോയവരാണ് പുലയ സമുദായത്തില്‍പ്പെട്ട സുധാകരന്റെ അച്ഛന്‍ ഗോപാലനും അമ്മ വെളുന്തിയും. ആ വീട്ടുകാര്‍ മാര്‍ക്കോസെന്നും മേരിയെന്നും അവര്‍ക്ക് വിളിപ്പേര് നല്‍കി. വെളുന്തിയെന്ന പേര് ഇഷ്ടമല്ലാത്തതിനാല്‍ മേരി എന്ന് വിളിച്ചു കേള്‍ക്കാനായിരുന്നു സുധാകരന്റെ അമ്മയ്ക്കിഷ്ടം. അങ്ങനെ അവര്‍ മാര്‍ക്കോസും മേരിയുമായി. ഒ ബി സി വിഭാഗത്തില്‍പ്പെട്ട സുവര്‍ണയെയാണ് സുധാകരന്‍ വിവാഹം ചെയ്തത്. മക്കളായ ആര്‍ദ്രയേയും ആരോമലിനെയും സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിക്കോളത്തില്‍ ഒ ബി സി എന്നായിരുന്നു രേഖപ്പെടുത്തിയത്.

മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയെഴുതുന്ന മകള്‍ക്കായി ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ താലൂക്ക് ഓഫീസിലെത്തിയപ്പോള്‍ അച്ഛന്റെ ജാതിയേ രേഖപ്പെടുത്താനാകൂവെന്ന് പറഞ്ഞ് എസ് എസി എന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. പിന്നീട് കിര്‍ത്താഡ്‌സില്‍ നിന്ന് അന്വേഷണത്തിനായി എത്തിയവരുടെ കണ്ടെത്തല്‍ സുധാകരന്‍ ക്രിസ്ത്യാനിയാണെന്നായിരുന്നു. മാമ്മോദീസ മുങ്ങിയിട്ടില്ലാത്ത, ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാത്ത ഗോപാലനും വെളുന്തിയും സുധാകരനും അങ്ങനെ ക്രിസ്ത്യാനികളായി. ഒരു വിളിപ്പേരിന്റെ തെളിവിൽ മാത്രം!

ഭാവി തകര്‍ക്കുന്ന സാങ്കേതികത്വം

സുധാകരന്റെ മകള്‍ ആര്‍ദ്രയ്ക്ക് പ്ലസ്ടുവിന് 95 ശതമാനം മാര്‍ക്കുണ്ട്. മെഡിസിന് ചേരാനാണ് ആഗ്രഹം. 2014 ല്‍ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിനടുത്തെത്തി. പിന്നീട് കോച്ചിംഗിന് ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷാ കമ്മീഷണര്‍ ആദ്യം അലോട്ടമെന്റ് എഴുതിയെങ്കിലും പിന്നീട് തള്ളുകയായിരുന്നു. ജാതി സംബന്ധിച്ച അവ്യക്തത ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഈ വര്‍ഷവും റിസള്‍ട്ട് പബ്ലിഷ് ചെയ്തിട്ടില്ല. റിസള്‍ട്ട് പബ്ലിഷ് ചെയ്യാനുള്ള അനുമതി കോടതിയില്‍ നിന്ന് വാങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. ഒന്നരവര്‍ഷം മുമ്പ് കേസുമായി കോടതിയില്‍ പോയതാണെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നുമായില്ല. ആര്‍ദ്രയുടെ കൂടെ പഠിച്ചവരൊക്കെ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാറായി. ഇനി എന്തു ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലെന്ന് സുധാകരന്‍ പറയുന്നു.

[caption id="attachment_38738" align="alignleft" width="205"]sud
മകൻ ആരോമലിനൊപ്പം[/caption]

മകന്‍ ആരോമല്‍ പത്തനാപുരം എന്‍ എസ് എസ് കോളേജില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ ഡിഗ്രിക്ക് ചേര്‍ന്നിട്ടുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റിലെ വൈരുദ്ധ്യങ്ങള്‍ കാരണം ജനറല്‍ സീറ്റ് കിട്ടിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കുന്നു. മാനേജ്‌മെന്റ് ക്വാട്ടയില്‍ സെമസ്റ്ററിന് പതിനായിരം രൂപയാണ് ആരോമല്‍ നല്‍കേണ്ട ഫീസ്.

കടലാസിലെ ജാതിയും, ഭൂമിയിലെ ജീവിതവും

ഭാര്യ സുവര്‍ണ പത്തനാപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. സുധാകരന് രണ്ട് തവണ ഹൃദയാഘാതമുണ്ടായി. മൂന്ന് ബ്ലോക്കില്‍ രണ്ടെണ്ണം ആഞ്ചിയോപ്ലാസ്റ്റി ചെയ്ത് നീക്കി. രണ്ടാമത്തെ തവണ അറ്റാക്ക് വന്നപ്പോള്‍ അശുപത്രിയില്‍ പോയതല്ലാതെ കൂടുതല്‍ ചികിത്സ ചെയ്യാന്‍ കഴിഞ്ഞില്ല. ജാതിസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസുമായി നടന്നതിനാല്‍ വീട് നിര്‍മ്മാണത്തിനെടുത്ത കടം തിരിച്ചു നല്‍കാനും കഴിയുന്നില്ല.

സംവരണാനുകൂല്യങ്ങള്‍ക്കൊന്നും സുധാകരന്‍ അര്‍ഹനല്ലെന്ന് വ്യക്തമാക്കിയ ഉത്തരവും ഇതിനിടയില്‍ സെക്രട്ടറിയേറ്റില്‍ നിന്ന് വന്നു. ' എസ് സി സര്‍ട്ടിഫിക്കറ്റോ, ഒബിസി സര്‍ട്ടിഫിക്കറ്റോ എന്തേലും കിട്ടിയാല്‍ മതി. എസ് സി ആണേല്‍ കൂടുതല്‍ നല്ലത്. ഞാനിങ്ങനെയെത്ര നാളെന്ന് അറിയാത്തതിനാല്‍ അത്രയും സഹായം മക്കള്‍ക്ക് കിട്ടുമല്ലോ'-സുധാകരന്‍ പറഞ്ഞു നിര്‍ത്തി.

Read More >>