അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഹിലരി ക്ലിന്റണ് വിജയസാദ്ധ്യതയെന്നു അഭിപ്രായ സര്‍വേ ഫലങ്ങള്‍

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍,എന്‍ബിസി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളുടെ അഭിപ്രായ സര്‍വ്വേകളില്‍ ഹിലരിക്കാണ് മുന്‍‌തൂക്കം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഹിലരി ക്ലിന്റണ് വിജയസാദ്ധ്യതയെന്നു അഭിപ്രായ സര്‍വേ ഫലങ്ങള്‍


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സര്‍വ്വേകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് ശക്തമായ വിജയസാദ്ധ്യത. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഹിലരി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണാള്‍ഡ് ട്രംപിനെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു എന്നാണ്.


ഏറ്റവും ഒടുവില്‍ പുറത്തുവന്ന 'മാറിസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഒപിനീയന്‍' സര്‍വ്വേയില്‍  ഹിലരിക്ക് അമേരിക്കന്‍ ജനത 48% പിന്തുണ സര്‍വ്വേയിലൂടെ നല്‍കുന്നു. 33% മാത്രമാണ് ട്രംപിന് കിട്ടിയത്. ' വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍,എന്‍ബിസി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളുടെ  അഭിപ്രായ സര്‍വ്വേയിലും ഹിലരിക്ക് തന്നെയാണ് മുന്‍തൂക്കം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി 47 ശതമാനം വോട്ട് പിടിക്കുമ്പോള്‍ 38 ശതമാനത്തിലേക്കാണ് ട്രംപ് എത്തി നില്‍ക്കുന്നത്.

ഇതോടെ ഡെമോക്രാറ്റിക് ക്യാമ്പിന്റെ വിജയപ്രതീക്ഷകള്‍ ഇരട്ടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് റാലികളിലും മറ്റും ട്രംപ് നടത്തുന്ന 
ചില പരമാര്‍ശങ്ങളാണ്ട്രംപിന്റെ 
ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനപ്രീതിക്ക് കാരണമാകുന്നത്. ഈയിടെ അദ്ദേഹം നടത്തിയ ചില മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. കഴിഞ്ഞ ദിവസം ഐഎസിന്റെ സൃഷ്ടാക്കളില്‍ ഒരാള്‍ ഹിലരിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതും നിരവധി വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.


Read More >>