പടംകണ്ട് കാശുപോയആള്‍ക്ക് നായകന്റെ കോമ്പന്‍സേഷന്‍

'ഗപ്പി' സിനിമ കണ്ട് പൈസപോയി എന്നു പറഞ്ഞ ആളോട് അക്കൗണ്ട് ഡീറ്റെയില്‍സ് അയച്ചുതരാന്‍ പറഞ്ഞ് ടൊവിനൊ

പടംകണ്ട് കാശുപോയആള്‍ക്ക് നായകന്റെ കോമ്പന്‍സേഷന്‍

സിനിമ അത്ര തരക്കേടില്ലാത്തതായാലും അതങ്ങോട്ട് പൂര്‍ണമായും വിട്ടുകൊടുക്കാത്ത ചില വിരുതന്‍മാരുണ്ട്. അത്തരം ഒരു വിരുതന് സിനിമയിലെനായകന്‍ തന്നെ ചുട്ട മറുപടി കൊടുത്തതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഗപ്പി എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ നായകനായ ടൊവിനൊയുടെ ഫേസ്ബുക് പോസ്റ്റിനുതാഴെ ഒരു വിരുതന്‍ കമന്റ് ചെയ്തത് 'പൈസ പോയി' എന്നായിരുന്നു.

എന്നാല്‍ അപ്പോള്‍ തന്നെ അതിനുള്ള മറുപടിയുമായി ടൊവിനൊ തന്നെ രംഗത്തെത്തി. എത്ര പൈസപോയെന്ന് പറഞ്ഞോളു. അക്കൗണ്ട് ഡീറ്റെയില്‍സ് തന്നാല്‍ അയച്ചുതരാം എന്നായിരുന്നു ടൊവിനൊയുടെ ഞൊടിയിടയിലുള്ള മറുപടി. ഏതായാലും കമന്റ് ചെയ്തവനെ പിന്നീട് ആ വഴിക്കൊന്നും കണ്ടിട്ടില്ല.