വെണ്ടയ്ക്കയുടെ ഗുണങ്ങള്‍

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക ആരോഗ്യപരമായ പല ഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.

വെണ്ടയ്ക്കയുടെ ഗുണങ്ങള്‍

കേരളത്തിന്‍റെ അടുക്കളകളില്‍ വെണ്ടയ്ക്ക ഒരു അതിഥി അല്ല, വീട്ടുകാരി തന്നെയാണ്. മറ്റു പച്ചകറികളെ നട്ടു വളര്‍ത്തുന്നത് പോലെ അധികം പ്രയസപ്പെടെണ്ടതിനാല്‍ ഒന്നോ രണ്ടോ വെണ്ട ചെടി പല വീടുകളില്‍ ഉണ്ടാവുകയും ചെയ്യും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക ആരോഗ്യപരമായ പല ഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.

അധിക കൊഴുപ്പ് ഇല്ലാതാക്കുന്നു : 

വെണ്ടയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്‍റെ അമിതഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ധാതുക്കള്‍ നല്‍കുകയും കൊഴുപ്പിന്‍റെ അംശത്തെ കുറയ്ക്കുകയും ചെയ്യുന്നു.


ഹൃദയ സംബന്ധമായ രോഗശമനത്തിന്:

ഇതില്‍ ഫൈബര്‍ പെക്ടിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.

പ്രമേഹ നിയന്ത്രണത്തിന്:

വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ തന്നെയാണ് പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്നത്. യുജെനോള്‍ എന്ന ഫൈബര്‍ ദഹനത്തെ സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ദഹനം സുഗമമാക്കുന്നു:

വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്ന യുജെനോള്‍, ദഹനത്തെ സുഗമമാക്കുമ്പോള്‍ പെക്ടിന്‍ എന്ന വസ്തു മലബന്ധത്തെ ഇല്ലാതാക്കുന്നു. വെണ്ടയ്ക്ക പതിവായി ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് മലസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാണ്.

രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു:

ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് അത്യുത്തമം:

വെണ്ടയ്ക്കയില്‍ ഫോളിക് ആസിഡ്/ഫോളേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക നിര്‍ബന്ധമായും ആഹാരക്രമത്തില്‍ ഉണ്ടാകണം.

വിളര്‍ച്ചയ്ക്ക് പരിഹാരം:

ഫോളേറ്റ്, വിറ്റാമിന്‍ കെ, അയണ്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച അനുഭവിക്കുന്നവര്‍ക്ക് ഇതിന്റെ ഉപയോഗം ഏറെ ഗുണം ചെയ്യും.

കണ്ണിനു താഴെയുള്ള കറുപ്പകറ്റാന്‍:


കണ്ണിനു താഴെയുണ്ടാകുന്ന കറുപ്പ് അകറ്റാന്‍ വെണ്ടയ്ക്കാ നീര് ഒരല്പം പുരട്ടി അതുണങ്ങി കഴിയുമ്പോള്‍ കഴുകി കളയുന്നത് പ്രയോജനം ചെയ്യും എന്ന് വിശ്വസിക്കപ്പെടുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു:

വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ എ യും, ബീറ്റാ കരോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ നല്ല കാഴ്ചയ്ക്കും ഇത് നല്ലതാണ്.

പേന്‍ ശല്യമൊഴിവാക്കാന്‍:

വെണ്ടയ്ക്ക കുറുകെ മുറിച്ചു സ്വല്പം വെള്ളത്തിലിട്ടു തിളപ്പിച്ചതിനു ശേഷം വെള്ളം തണുത്തു കഴിയുമ്പോള്‍, ഇതിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേര്‍ത്തു തല കഴുകുന്നത്, പേന്‍ ശല്യം കുറയ്ക്കുകയും തലയില്‍ താരണം വരാതിരിക്കുവാനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുവാനും ഇത് സഹായിക്കുന്നു.

Story by