ഇരുപതു ദിവസത്തോളം മോര്‍ച്ചറിയില്‍; അബുദാബിയില്‍ മരണപ്പെട്ട ബീഹാര്‍ സ്വദേശിയുടെ അന്ത്യയാത്ര ദുരിതപൂര്‍ണമായി

മൃതദേഹം പാറ്റ്‌ന എയര്‍പോര്‍ട്ടില്‍നിന്നും സ്വദേശത്തേക്ക്‌ എത്തിച്ചത്‌ കടമ്പകള്‍ താണ്ടി.

ഇരുപതു ദിവസത്തോളം മോര്‍ച്ചറിയില്‍; അബുദാബിയില്‍ മരണപ്പെട്ട ബീഹാര്‍ സ്വദേശിയുടെ അന്ത്യയാത്ര ദുരിതപൂര്‍ണമായി

അബുദാബിയിലെ മോര്‍ച്ചറിയില്‍ ഇരുപതു ദിവസത്തോളം സൂക്ഷിക്കേണ്ടി വന്ന  ബീഹാര്‍ സ്വദേശിയുടെ മൃതദേഹം പ്രവാസി സംഘടനകളുടെയും ഇന്ത്യന്‍  എംബസ്സിയുടെയും സഹായത്താല്‍ നാട്ടിലെത്തിച്ചു. ജൂലൈ 20നു താമസസ്ഥലത്തു വച്ചാണ്  പാറ്റ്‌ന സ്വദേശി ഹരിശങ്കര്‍ സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിക്കുന്നത്. എന്നാൽ  നാട്ടിലേക്ക് കൊണ്ട് വരാന്‍ വേണ്ട ചെലവ് താങ്ങാനാകാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ മകന്‍  മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ആശുപത്രി അധികൃതരില്‍ നിന്നും ഈ വിവരം അറിഞ്ഞ ചില പ്രവാസി സംഘടനകള്‍ ഇടപെട്ടതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സാഹചര്യം ഒരുങ്ങിയത്.


കഴിഞ്ഞ ചൊവ്വാഴ്‌ച്ച അതിരാവിലെ എയര്‍ഇന്ത്യ വിമാനത്തില്‍ അബുദാബിയില്‍ നിന്നും മുംബൈയില്‍ എത്തിച്ച മൃതദേഹം പിന്നീട്‌ ഡല്‍ഹിയിലേക്കും അവിടെനിന്ന്‌ പാറ്റ്‌ന വിമാനത്താവളത്തിലേക്കും കൊണ്ടുവരികയായിരുന്നു. ഹരിശങ്കര്‍ സിങ്ങിന്റെ മകന്‍ വൈശ്‌കുമാറും, അബുദാബിയിലെ പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കയി പ്രവര്‍ത്തിക്കുന്ന ഡി. കുമാറും മൃതദേഹത്തെ അനുഗമിച്ചു.

"ഉച്ചതിരിഞ്ഞ്‌ 3.30ഓടെ പാറ്റ്‌നയില്‍ എത്താന്‍ കഴിഞ്ഞുവെങ്കിലും അവിടെനിന്നും ഹരിശങ്കറിന്റെ ജന്‍മസ്ഥലമായ സിവാന്‍ ജില്ലയില്‍ എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു", കുമാര്‍ പറഞ്ഞു. 150 കിലോമീറ്ററാണ്‌ പാറ്റ്‌നയില്‍ നിന്നും സിവാനിലേക്കുള്ള ദൂരം.

ആ സമയത്ത്‌ പാറ്റ്‌നയില്‍ കനത്ത മഴയായിരുന്നു. ഇടയില്‍ ആംബുലന്‍സ്‌ കേടായി, പിന്നീട്‌ രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ്‌ യാത്ര തുടര്‍ന്നത്‌ എന്നും കുമാര്‍ പറഞ്ഞു.

dubai-worler-01