ദേശീയ ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാകും

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ദേശീയ ചരക്ക് സേവന നികുതി ബില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസടക്കം മിക്കവാറും എല്ലാ പാര്‍ട്ടികളും പിന്തുണച്ചതോടെ രാജ്യസഭയില്‍ പാസാകുമെന്ന് ഉറപ്പായി.

ദേശീയ ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാകും

രാജ്യസഭയില്‍ ജിഎസ്ടി ഭരണഘടന ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ വിവിധ അഭിപ്രായങ്ങളുമായി നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തിയെങ്കിലും മിക്ക പാര്‍ട്ടികളും അനുകൂല നിലപാട് പ്രകടിപ്പിച്ചു.

ജിഎസ്ടി എന്ന ആശയത്തെയല്ല മറിച്ച് ബില്ലിന്റെ നിലവിലെ രൂപത്തെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നായിരുന്നു മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ചിദംബരത്തിന്‍റെ പക്ഷം. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഡിസ്പ്യൂട്ട് റെസൊലൂഷന്‍ അതോറിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ജിഎസ്ടിയില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നും അല്ലാത്തപക്ഷം അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും രാജ്യസഭയില്‍ യെച്ചൂരി അഭിപ്രായപ്പെട്ടു. ജിഎസ്ടി നടപ്പിലാക്കുന്ന പക്ഷം സംസ്ഥാനങ്ങള്‍ ഭിക്ഷാപാത്രവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കേണ്ടി വരുമോയെന്നും യെച്ചൂരി ചോദിച്ചു.

ജിഎസ്ടി രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്കിനെ ഏതു രീതിയില്‍ ബാധിക്കുമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ കൂടതല്‍ പഠനങ്ങള്‍ നടത്തണമെന്നും ഇപ്പോള്‍ ശരിയായ മാര്‍ഗ്ഗത്തിലാണ് നീങ്ങുന്നതെന്നും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ അഭിപ്രായപ്പെട്ടപ്പോള്‍ . തന്‍റെ പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കുന്നതായി ജനതാദള്‍ യു നേതാവ് ശരദ് യാദവ് സഭയെ അറിയിച്ചു.

ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കുക എന്നത് തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ അഭിപ്രായപ്പെട്ടു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ദേശീയ ചരക്ക് സേവന നികുതി ബില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസടക്കം മിക്കവാറും എല്ലാ പാര്‍ട്ടികളും പിന്തുണച്ചതോടെ രാജ്യസഭയില്‍  പാസാകുമെന്ന്  ഉറപ്പായി.

Read More >>