അധിക സാമ്പത്തിക ബാധ്യത; 108 ആബുലന്‍സ് പദ്ധതി അവസാനിപ്പിക്കുന്നു

നിരത്തിലുള്ള 43 ആംബുലന്‍സുകളില്‍ 31 എണ്ണം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയിലാണ്.

അധിക സാമ്പത്തിക ബാധ്യത; 108 ആബുലന്‍സ് പദ്ധതി അവസാനിപ്പിക്കുന്നുതിരുവനന്തപുരം:  അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ധനകാര്യ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് പുതിയ 108 ആംബുലന്‍സുകള്‍ വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

ഇപ്പോള്‍ നിരത്തിലുള്ള ആംബുലന്‍സുകളില്‍ ഒട്ടുമിക്ക എണ്ണവും ഉപയോഗിക്കാനാകാത്ത നിലയിലാണ് എന്നുള്ള സ്ഥിതിക്ക് പുതിയ വാഹനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ 108 ആംബുലന്‍സുകളുടെ സേവനം അവസാനിപ്പിക്കേണ്ടി വരും. നിരത്തിലുള്ള 43 ആംബുലന്‍സുകളില്‍ 
31 എണ്ണം 
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയിലാണ്. 
പുതിയതായി വാങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്ന 570 ആംബുലന്‍സുകളും വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു . 287 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ക്കും 283 പേഷ്യന്‍റ് ട്രാന്‍സ്‌പോര്‍ട്ട് ആംബുലന്‍സുകളുമാണ് വാങ്ങാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നത്. ഇതിനായി 50 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ധനകാര്യവകുപ്പ്  പദ്ധതിക്ക് ചുവപ്പ് കൊടി വീശിയതോടെ ആരോഗ്യ വകുപ്പ് പദ്ധതി താല്‍കാലികമായി ഉപേക്ഷിക്കുകയാണ്.

Story by
Read More >>