യുവതിയെ കടന്നു പിടിച്ച സംഭവം: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി തള്ളി

എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നുപിടിച്ചു എന്നാണ് കേസ്.

യുവതിയെ കടന്നു പിടിച്ച സംഭവം: എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി തള്ളി

കൊച്ചി: യുവതിയെ കടന്നു പിടിച്ചെന്ന കേസില്‍ ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചുവെന്നും കേസ് റദ്ദാക്കാനാകില്ലെന്നും പോലീസ് കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് മാഞ്ഞൂരാന്റെ ഹര്‍ജി തള്ളിയത്.

കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നുപിടിച്ചു എന്നാണ് കേസ്.

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്നു ദൃക്സാക്ഷിയുടെ മൊഴി നല്‍കിയിരുന്നു. എംജി റോഡില്‍ മഹാട്ടല്‍ നടത്തുന്ന ഷാജിയാണ് പോലീസിന് മൊഴി നല്‍കിയത്.

Read More >>