കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഭൂമി; മനുഷ്യര്‍ തമ്മിലുള്ള ഐക്യം, സമത്വം എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃക: ഗവര്‍ണര്‍

മതത്തിനും ജാതിക്കും അതീതമായി ഭാരതീയരാണെന്ന ബോധ്യമാണ് നമുക്കുണ്ടാകേണ്ടതെന്നും രാജ്യത്തിന്റെ പ്രതീക്ഷ വിദ്യാര്‍ഥികളിലും യുവ സമൂഹത്തിലുമാണെന്നും പി സദാശിവം പറഞ്ഞു.

കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഭൂമി; മനുഷ്യര്‍ തമ്മിലുള്ള ഐക്യം, സമത്വം എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃക: ഗവര്‍ണര്‍

കേരളം മതസൗഹാര്‍ദ്ദത്തിന്റെ ഭൂമിയാണെന്ന് ഗവര്‍ണര്‍ പി സദാശിവം. മനുഷ്യര്‍ തമ്മിലുള്ള ഐക്യം, സമത്വം എന്നിവയില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിനും ജാതിക്കും അതീതമായി ഭാരതീയരാണെന്ന ബോധ്യമാണ് നമുക്കുണ്ടാകേണ്ടതെന്നും രാജ്യത്തിന്റെ പ്രതീക്ഷ വിദ്യാര്‍ഥികളിലും യുവ സമൂഹത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ ആരംഭിച്ച സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവേയാണ് ഗവര്‍ണര്‍ സംസ്ഥാനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സ്‌കില്‍ ഇന്ത്യ, മേക്ക് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ യുവസമൂഹത്തിന്റെ വളര്‍ച്ചയും രാജ്യപുരോഗതിയും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു.

Read More >>