പഠിക്കാന്‍ കുട്ടികളില്ല; സുള്ള്യയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടുന്നു

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ആലട്ടി ഗ്രാമ പഞ്ചായത്തിലെ ഭൂതക്കല്ല് എല്‍ പി സ്‌കൂള്‍, ബെണ്ടോടിയിലെ പ്രൈമറി സ്‌കൂള്‍ എന്നിവയാണ് അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍. ഭൂതക്കല്ല് സ്‌കൂളിലെ രണ്ട് കുട്ടികളെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ബെണ്ടോടി സ്‌കൂളിലെ കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി രക്ഷിതാക്കള്‍ തന്നെ മറ്റു സ്‌കൂളിലേക്ക് മാറ്റി. അധ്യാപകരെ മറ്റ് വിദ്യാലയങ്ങളിലേക്ക് പുനര്‍ വിന്യസിച്ചിട്ടുണ്ട്.

പഠിക്കാന്‍ കുട്ടികളില്ല; സുള്ള്യയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടുന്നു

സുള്ള്യ: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സുള്ള്യ താലൂക്കില്‍ കര്‍ണാടക സര്‍ക്കാരിന്റെ സ്‌കൂളുകള്‍ പൂട്ടുന്നു. പഠിക്കാന്‍ കുട്ടികള്‍ ഇല്ലാത്തതാണ് സ്‌കൂളുകള്‍ പൂട്ടുന്ന സാഹചര്യം ഉണ്ടാക്കിയത്. ഈ അധ്യയന വര്‍ഷം തുടങ്ങിയതിനു ശേഷം താലൂക്കിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടിക്കഴിഞ്ഞു. നിലവിലെ ഏഴ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പത്തില്‍ താഴെ കുട്ടികള്‍ മാത്രമേ ഉളളൂ. ഇവയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ആലട്ടി ഗ്രാമ പഞ്ചായത്തിലെ ഭൂതക്കല്ല് എല്‍ പി സ്‌കൂള്‍, ബെണ്ടോടിയിലെ പ്രൈമറി സ്‌കൂള്‍ എന്നിവയാണ് അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍. ഭൂതക്കല്ല് സ്‌കൂളിലെ രണ്ട് കുട്ടികളെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ബെണ്ടോടി സ്‌കൂളിലെ കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി രക്ഷിതാക്കള്‍ തന്നെ മറ്റു സ്‌കൂളിലേക്ക് മാറ്റി. അധ്യാപകരെ മറ്റ് വിദ്യാലയങ്ങളിലേക്ക് പുനര്‍ വിന്യസിച്ചിട്ടുണ്ട്.

ഭൂതക്കല്ല് അടക്കമുള്ള മിക്ക സ്‌കൂളുകളും വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. ഇവിടങ്ങളിലേക്ക് നടന്നെത്താന്‍ കൃത്യമായ വഴികള്‍ ഇല്ലാത്തതും ജനസംഘ്യ കുറഞ്ഞതുമാണ് സ്‌കൂളുകള്‍ പൂട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പ്രദേശത്തുനിന്നും തൊഴില്‍ തേടി മംഗളുരു ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് ഉണ്ടായ കുടിയേറ്റവും കുട്ടികളുടെ കുറവിന് കാരണമായിട്ടുണ്ട്.
ഭൂതക്കല്ലിനും ബെണ്ടോടിക്കും പിന്നാലെ രംഗത്തെമലെ സ്‌കൂളും ഉടന്‍ അടച്ചു പൂട്ടാന്‍  പോകുകയാണ്. സമീപ പ്രദേശങ്ങളില്‍ മറ്റ് സ്‌കൂളുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എവിടെ പഠിക്കാന്‍ പോകും എന്ന ആശങ്കയിലാണ് ഇവിടത്തെ ഏഴു കുട്ടികളും.

Read More >>