സ്വര്‍ണ്ണപല്ലിന് പിന്നിലെ ആരോഗ്യരഹസ്യങ്ങള്‍

സ്വര്‍ണ്ണ പല്ല് വച്ച ആളുകളെ നമ്മള്‍ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ടാകും. 'പണത്തിന്‍റെ കൊഴുപ്പ്' എന്ന് മുദ്ര കുത്തും മുന്‍പേ പല്ലുകളില്‍ ഇങ്ങനെ സ്വര്‍ണ്ണം പൂശുന്നതിന്റെ വൈദ്യരഹസ്യങ്ങളും അറിയണം.

സ്വര്‍ണ്ണപല്ലിന് പിന്നിലെ ആരോഗ്യരഹസ്യങ്ങള്‍

സ്വര്‍ണ്ണവും ആരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പല ഔഷധങ്ങളുടെയും പേരിനൊപ്പം സ്വര്‍ണ്ണ എന്ന പദം ചേര്‍ക്കുന്നത് ഈ മഞ്ഞലോഹത്തിനു ആരോഗ്യപരമായ ചില ഗുണങ്ങള്‍ ഉണ്ട് എന്ന പ്രാചീന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. സ്വര്‍ണ്ണത്തിന്‍റെ അറിയപ്പെടാത്ത ചില ഗുണങ്ങള്‍


  • ചിക്കന്‍പോക്സ്, മീസല്‍സ് തുടങ്ങിയവയുടെ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് ചൈനീസ് ജനത ഒരു കാലത്ത് സ്വര്‍ണ്ണം ഉപയോഗിച്ചിരുന്നത്രേ.  • 1920 മുതല്‍ 1990 കള്‍ വരെയും സന്ധിവേദനയ്ക്കു പരിഹാരമായി സ്വര്‍ണ്ണം ഉപയോഗിച്ചിരുന്നു. സന്ധികളിലേക്ക് കുത്തിവയ്പ്പുകള്‍ മുഖേന കടത്തിവിടുകയോ, അല്ലെങ്കില്‍ ഭക്ഷണയോഗ്യമായ രീതിയിലോ ഇവ നല്‍കിയിരുന്നതായി പറയപ്പെടുന്നു. ചിലരില്‍ ഇവ അനുകൂല ഫലം നല്‍കിയെങ്കിലും വൈദ്യശാസ്ത്രപരമായി ഇതിന്റെ പ്രയോജനം വിവരിക്കുവാന്‍ സാധിക്കാതെ വന്നതും, സന്ധിവേദനകള്‍ക്ക് പണചെലവ് കുറഞ്ഞ മറ്റു ചികിത്സരീതികള്‍ ലഭ്യമായതോടെ കൂടിയും സ്വര്‍ണ്ണം ഉപയോഗിച്ചുള്ള ചികിത്സ തുടര്‍ന്നു വന്നില്ല.  • സ്വര്‍ണ്ണത്തിനു ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ട് എന്ന വിശ്വാസവും നിലനിന്നിരുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ നല്‍ക്കുന്ന ഗുളികകള്‍ സ്വര്‍ണ്ണം പൂശി രോഗാവസ്ഥയിലുള്ള കോശങ്ങളിലേക്ക് കുത്തിവയ്ക്കുന്നതും വളരെ പ്രയോജനം ചെയ്യും എന്ന വിശ്വാസമാണ് ഉണ്ടായിരുന്നത്.  • സ്വര്‍ണ്ണ പല്ല് വച്ച ആളുകളെ നമ്മള്‍ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ടാകും. 'പണത്തിന്‍റെ കൊഴുപ്പ്' എന്ന് മുദ്ര കുത്തും മുന്‍പേ പല്ലുകളില്‍ ഇങ്ങനെ സ്വര്‍ണ്ണം പൂശുന്നതിന്റെ വൈദ്യരഹസ്യങ്ങളും അറിയണം.


ബാക്ടീരിയയുടെ ആക്രമണം മൂലമാണ് സ്വാഭാവിക പല്ലുകള്‍ക്ക് കേടു വരുന്നത്. അപ്പോള്‍ പുതിയതായി വയ്ക്കുന്ന പല്ലിന് ബാക്ടീരിയയെ ചെറുത്ത് നില്‍ക്കാനുള്ള കഴിവുണ്ടാകണം. കൂടാതെ വായില്‍ സ്ഥാപിക്കുന്ന ലോഹം അല്‍പ്പമെങ്കിലും ഭക്ഷണത്തോടോപ്പമോ, ഉമിനീരിനോപ്പമോ ശരീരത്തില്‍ പ്രവേശിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഏറ്റവും ശുദ്ധിയുള്ളതും ആരോഗ്യത്തിനു ഹാനികരവുമല്ലാത്ത ലോഹം എന്ന നിലയിലാണ് പല്ലുകളില്‍ സ്വര്‍ണ്ണം ഉപയോഗിക്കുവാന്‍ തുടങ്ങിയത്. പക്ഷെ, ഇതിന്റെ ചെലവ് അല്പം കൂടിയതായിരുന്നതിനാല്‍ സ്വര്‍ണ്ണ പല്ലുകള്‍ ധനികതയുടെ ലക്ഷണമായി മാറി.

എന്നാല്‍ ഇതിനും ചെലവേറിയതോടെ സ്വര്‍ണ്ണത്തിന്റെ നിറം പൂശിയ പല്ലുകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്നുള്ളതായിരുന്നു ഇതിന്റെ അനന്തരഫലം.

  • ശരീരത്തിന്‍റെ വിവിധ ആന്തരിക ഭാഗങ്ങളില്‍ സ്റെന്റ്റ് ഇടുന്നതിനും സ്വര്‍ണ്ണം ഉപയോഗിക്കാറുണ്ട്. ബാക്ടീരിയ അത്ര വേഗത്തില്‍ ആക്രമിക്കുകയില്ല എന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.  • ഈ മഞ്ഞലോഹം പുരട്ടുന്നത് ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും ഫലപ്രദമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. പല ഫേസ്‌ ക്രീമുകളിലും സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ട് എന്ന പരസ്യവാചകത്തിന്‍റെ രഹസ്യവുമിതാണ്. എന്നാല്‍, ഇപ്പോള്‍ സ്വര്‍ണ്ണത്തിന് ആഗോള വിപണിയില്‍ ഉള്ള ഉയര്‍ന്ന വിലയില്‍, ഇത്തരം ഉത്പന്നങ്ങളില്‍ എത്രത്തോളം ശുദ്ധ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ട് എന്നുള്ളത് അന്വേഷിക്കപ്പെടെണ്ടതാണ്.  • ഒരു പോഷകാഹാരം (വിറ്റാമിന്‍) എന്ന തരത്തിലും ജപ്പാനിലെ ജനത സ്വര്‍ണ്ണം ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും ഈജിപ്റ്റിലും ഇത് നിലനിന്നിരുന്നു.


ജനിച്ചു വീഴുന്ന കുഞ്ഞിന്‍റെ ചുണ്ടിലേക്ക്‌ സ്വര്‍ണ്ണവും തേനും ചാലിച്ച് നല്‍കിയിരുന്നതും ഇങ്ങനെ പല വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും ഭാഗമായിട്ടാണ് എന്ന് വേണം കരുതാന്‍.