ഗ്യാലക്സി നോട്ട് 7 ഇന്ത്യയില്‍

ആഗസ്ത് 22 മുതല്‍ 30 വരെ ആമസോണ്‍ ഇന്ത്യ വഴി ഫോണിന്റെ മുന്‍‌കൂര്‍ ബുക്കിംഗ്

ഗ്യാലക്സി നോട്ട് 7 ഇന്ത്യയില്‍

സാംസങിന്റെ ഗ്യാലക്സി ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ ഗാലക്‌സി നോട്ട് 7 ഇന്ത്യയില്‍. 59,900 രൂപയാണ് ഫോണിന്റെ വില.

മൊബൈല്‍ എച്ച്ഡിആര്‍ ( High Dynamic Range - HDR ) സംവിധാനമുള്ള ആദ്യ സ്മാര്‍ട്‌ഫോണാണിത്.  64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, എക്‌സിനോസ് 8890 ചിപ്പ്‌സെറ്റോടു കൂടിയ നാല് ജിബി റാം, 1.6 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടാകോര്‍ എക്‌സിനോസ് പ്രൊസസര്‍, 12 മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറ ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി ഫിംഗര്‍ പ്രിന്റ് സ്‌കാനറിന് പുറമേ കൃഷ്ണമണി സ്‌കാന്‍ ചെയ്യുന്ന ഐറിസ് സ്‌കാനര്‍ എന്നിവയാണ് ഫോണിന്റെ ചില സവിശേഷതകള്‍. കോറല്‍ ബ്ലൂ, പ്ലാറ്റിനം ഗോള്‍ഡ്, സില്‍വര്‍ ടൈറ്റാനിയം, ഒനിക്‌സ് ബ്ലാക്ക് നിറങ്ങളിലെത്തുന്ന ഫോണില്‍ ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷന്‍ ഒഎസാണുള്ളത്. ഫോണിനോടൊപ്പം ഗിയര്‍ ഐക്കണ്‍എക്‌സ് ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ബഡ്‌സും (വില: 13,490 രൂപ), ഗിയര്‍ ഫിറ്റ് 2 വാച്ച് (വില: 13,990 രൂപ),1,990 രൂപയ്ക്ക് ഗിയര്‍ വിആര്‍ ഹെഡ് സെറ്റ് എന്നീ ആക്‌സസറീസും ലഭ്യമാകുന്നു.ആഗസ്ത് 22 മുതല്‍ 30 വരെ ആമസോണ്‍ ഇന്ത്യ വഴി മുന്‍‌കൂര്‍ ബുക്കിംഗ്. സെപ്റ്റംബര്‍ രണ്ടുമുതല്‍ ഫോണ്‍ ലഭിച്ചുതുടങ്ങും.

Read More >>