മാധ്യമപ്രവര്‍ത്താകരെ അഭിഭാഷകര്‍ ആക്രമിച്ചതിനു പിന്നില്‍ അമേരിക്കന്‍ ബുദ്ധിയെന്ന് ജി സുധാകരന്‍

ഗുണ്ടകള്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി അഭിഭാഷകര്‍ക്ക് കോടതിയില്‍ പോകാം. പക്ഷേ അവര്‍ ഗുണ്ടകളെ പോലെ പെരുമാറരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാധ്യമപ്രവര്‍ത്താകരെ അഭിഭാഷകര്‍ ആക്രമിച്ചതിനു പിന്നില്‍ അമേരിക്കന്‍ ബുദ്ധിയെന്ന് ജി സുധാകരന്‍

മാധ്യമപ്രവര്‍ത്താകരെ അഭിഭാഷകര്‍ ആക്രമിച്ചതിനു പിന്നില്‍ അമേരിക്കന്‍ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വാദവുമായി മന്ത്രി ജി സുധാകരന്‍. അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നതെന്തിനാണെന്നും പത്രക്കാര്‍ അടികൊണ്ടാല്‍ തിരിച്ചടിക്കാന്‍ ശേഷിയില്ലാത്തവരാണെന്നും മന്ത്രി പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി ഹരിപ്പാട് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഗുണ്ടകള്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി അഭിഭാഷകര്‍ക്ക് കോടതിയില്‍ പോകാം. പക്ഷേ അവര്‍ ഗുണ്ടകളെ പോലെ പെരുമാറരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോടതി വളപ്പില്‍നിന്ന് ബിയര്‍ കുപ്പികളും മറ്റും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വലിച്ചെറിഞ്ഞത് തരംതാണ നടപടിയായിപ്പോയെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ശരിയായില്‌ളെന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ട് കോടതി ഇടപെട്ടില്‌ളെന്നും അദ്ദേഹം പറഞ്ഞു.

Read More >>