മലയാളിയുടെ ഇന്‍സ്റ്റന്റ് ഓണം വീക്കിന്റെ കഥ പറയുന്ന 'ഫ്രീക്ക് ഓണം' യൂട്യൂബില്‍

മാധ്യമപ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കലിന്റെ വരികള്‍ക്ക് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായ ജയന്‍ പിഷാരടി ഈണം നല്‍കിയിരിക്കുന്നു.

മലയാളിയുടെ ഇന്‍സ്റ്റന്റ് ഓണം വീക്കിന്റെ കഥ പറയുന്ന

തിരുവനന്തപുരം: 'ടീം തലസ്ഥാനം' മ്യൂസിക് ബാന്‍ഡിന്റെ ആദ്യ സംഗീത സംരംഭമായ ഫ്രീക്ക് ഓണം യുട്യൂബില്‍. ആല്‍ബത്തിന്റെ ഔദ്യോഗിക ഓഡിയോ പ്രകാശനം കഴിഞ്ഞ ദിവസം തിരുവനന്തപുരം കനകക്കുന്ന് പ്രവേശന കവാടത്തില്‍ നടന്നു. ചലച്ചിത്ര സംവിധായകന്‍ ആര്‍ എസ് വിമല്‍ 'മുത്തേ പൊന്നേ' ഫെയിം അരിസ്റ്റോ സുരേഷിനു സിഡി നല്‍കി പ്രകാശനം ചെയ്തു. ടീം തലസ്ഥാനം ബാന്‍ഡിന്റെ പ്രഖ്യാപനവും വെബ്സൈറ്റ് ലോഞ്ചിങും കെ മുരളീധരന്‍ എംഎല്‍എ നിര്‍വഹിച്ചു.


മാറുന്ന തലമുറകളുടെ മാറ്റങ്ങളുടെ ഓണത്തിന്റെ കഥയാണ്‌ തിരുവനന്തപുരത്തെ ഒരു കൂട്ടം കലാകാരന്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടീം തലസ്ഥാനം 'ഫ്രീക്ക് ഓണം' എന്ന സംഗീത ആല്‍ബത്തിലൂടെ പറയുന്നത്. നന്മയുടെ നഷ്ടപെട്ട പൈതൃകവും ഇന്നത്തെ വേറിട്ട സംസ്ക്കാരവും ഫ്രീക്ക് ഓണത്തില്‍ വിഷയമാകുന്നു.

മാവേലി നാട് വാണീടും കാലത്തില്‍ തുടങ്ങി കോലം മാറിയ കേരളത്തിലെ പുഞ്ചിരി പോയ തുമ്പി പെണ്ണിന്റെയും ചന്തം പോയ തുമ്പ പൂവിന്റെയുമെല്ലാം കഥ പറയുന്ന ഈ ഗാനം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.  പതിവ് മെലഡി ഓണപ്പാട്ടുകളില്‍നിന്നും വിഭിന്നമായി താളമേളങ്ങളുടെ അകമ്പടിയോടെയും ഇമ്പമാര്‍ന്ന സംഗീതത്തോടെയും പുറത്ത് വന്നിരിക്കുന്ന 'ഫ്രീക്ക് ഓണം' ഇന്നത്തെ മലയാളിയുടെ 'ഇന്‍സ്റ്റന്റ് ഓണം വീക്കി'നെ പറ്റിയും പറയുന്നു.

മാധ്യമപ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കലിന്റെ വരികള്‍ക്ക് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായ ജയന്‍ പിഷാരടി ഈണം നല്‍കിയിരിക്കുന്നു. സജി സുരനും ജയന്‍ പിഷാരടിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ടീം തലസ്ഥാനത്തിന്റെ ബാനറില്‍ ജിനോ ജോസഫ്, മനു മാധവന്‍, ജയേഷ് എല്‍ ആര്‍, വിപിന്‍ മക്കേല്‍, ദില്‍ജിത്ത്, പട്ടം സനിത്, ഡോ.അരുണന്‍ രാമവാര്യര്‍, സ്വാതി സി നായര്‍ തുടങ്ങിയവരും ഫ്രീക്ക് ഓണത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

https://youtu.be/_TrMi5sP_ZA

Read More >>