ഫ്രാന്‍സില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പുരോഹിതനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പള്ളിയില്‍ ക്രൈസ്തവര്‍ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുത്ത് മുസ്ലീങ്ങളും

മുസ്ലീങ്ങളുടെ ഐക്യാര്‍ദാര്‍ഡ്യ പ്രകടനത്തെ സന്തോഷപൂര്‍വ്വമാണ് ക്രൈസ്തവര്‍ സ്വാഗതം ചെയ്തത്. മുസ്ലീം സഹോദരങ്ങളുടെ സാന്നിധ്യം ഈ അവസരത്തില്‍ വളരെ ഹൃദയസ്പര്‍ശിയാണ്. അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത് ധൈര്യത്തിന്റെ ഒരു പ്രകടനമാണ്- റൂവനിലെ ആര്‍ച്ച്ബിഷപ്പ് ഡൊമനിക് ലെബ്രൂണ്‍ പറഞ്ഞു.

ഫ്രാന്‍സില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പുരോഹിതനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പള്ളിയില്‍ ക്രൈസ്തവര്‍ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുത്ത് മുസ്ലീങ്ങളും

വൃദ്ധനായ പുരോഹിതനെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ കഴുത്ത് അറുത്തു കൊലപ്പെടുത്തിയ ഫ്രാന്‍സിലെ പള്ളിയുടെ അള്‍ത്താരയയ്ക്ക് മുന്നില്‍ ക്രൈസ്തവര്‍ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുത്ത് ഇസ്ലാം വിശ്വാസികള്‍. ജാക്വസ് ഹാമെല്‍ എന്ന 84കാരന്‍ വൈദികനെ ക്രൂരമായി കൊലപെപ്ടുത്തിയ നോര്‍മാണ്ടി, റുവാനിലെ സെന്റ് എറ്റിനെ കത്തോലിക്കാ പള്ളിയിലും അതിനോടനുബന്ധിച്ചുള്ള മറ്റ് പള്ളികളിലുമാണ് മുസ്ലീങ്ങളും കുര്‍ബാനയില്‍ പങ്കെടുത്ത് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.


ലോകത്തെ യഥാർത്ഥ ഇസ്ലാം വിശ്വാസികള്‍ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറിന് എതിരാണെന്ന് പ്രഖ്യാപിച്ച് അവര്‍ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അക്രമത്തിന് ദൃക്‌സാക്ഷിയായിലരുന്ന കന്യാസ്ത്രീയും കുര്‍ബാനയില്‍ പങ്കെടുത്തു. മുസ്ലീങ്ങളുടെ ഐക്യാര്‍ദാര്‍ഡ്യ പ്രകടനത്തെ സന്തോഷപൂര്‍വ്വമാണ് ക്രൈസ്തവര്‍ സ്വാഗതം ചെയ്തത്. മുസ്ലീം സഹോദരങ്ങളുടെ സാന്നിധ്യം ഈ അവസരത്തില്‍ വളരെ ഹൃദയസ്പര്‍ശിയാണ്. അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത് ധൈര്യത്തിന്റെ ഒരു പ്രകടനമാണ്- റൂവനിലെ ആര്‍ച്ച്ബിഷപ്പ് ഡൊമനിക് ലെബ്രൂണ്‍ പറഞ്ഞു.

റുവാനിലെ സെന്റ് എറ്റിനെ പള്ളിക്കു പുറമേ മിലാനിലെ സാന്റാ മരിയ കാരവിഗ്ഗിയോ പള്ളിയിലും അനേകം മുസ്ലീങ്ങള്‍ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാനെത്തി. ഇസ്ലാമിക ഭീകരതയ്ക്കെതിരെ ഫ്രാന്‍സിലെയും, ഇറ്റലിയിലെയും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഞായറാഴ്ച ശക്തമായ സന്ദേശം പുറപ്പെടുവിച്ചു. ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന ക്രൂരമായ അക്രമങ്ങള്‍ക്ക് തങ്ങളുടെ പിന്തുണയില്ലെന്ന് മുസ്ലീങ്ങള്‍ പറഞ്ഞു. അക്രമങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്ലീങ്ങളെ വേട്ടയാടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

പത്തൊന്‍പത് വയസ്സുള്ള രണ്ട് ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവര്‍ത്ത്കരാണ് ജാക്വസ് ഹാമെലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആരകമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ക്രിസ്ത്യന്‍ വിശ്വാസികളോട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിട്ടീഷ് പോലീസ് മുന്നറിയിപ്പ് നല്‍കി.

Read More >>