മദ്യപാനത്തിനിടെ സംഘര്‍ഷം; പത്തനാപുരത്ത് നാല് പേര്‍ക്ക് കുത്തേറ്റു

അനൂപ് മൈബൈലില്‍ സംസാരിക്കുന്നതിനിടെ മറ്റുളളവരോട് ശബ്ദമുണ്ടാക്കതിരിക്കാന്‍ പറഞ്ഞതോടെ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കത്തിക്കുത്തില്‍ അവസാനിക്കുകയുമായിരുന്നു.

മദ്യപാനത്തിനിടെ സംഘര്‍ഷം; പത്തനാപുരത്ത് നാല് പേര്‍ക്ക് കുത്തേറ്റു

കൊല്ലം: പത്തനാപുരത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. പത്തനാപുരം കടുവാത്തോട്ടത്തിലാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെ തൊഴിലാളികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. കൊട്ടാരക്കര സ്വദേശി അജി, പട്ടാഴി സ്വദേശി അരുണ്‍രാജ്, ചേര്‍ത്തല സ്വദേശികളായ ജെയ്സണ്‍, ബെന്‍സിലാല്‍, എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെല്ലാവരും ടൈല്‍സ് തൊഴിലാളികളാണ്.

സംഭവത്തില്‍ ആലപ്പുഴ സ്വദേശി അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടക വീട്ടില്‍ ഒരുമിച്ചു താമസിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം രാത്രി ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പരുക്കേറ്റവരെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇവരുടെ ഒപ്പം ജോലി ചെയ്ത് താമസിച്ചിരുന്ന ആലപ്പുഴ മണ്ണാംഞ്ചേരി സ്വദേശി അനൂപാണ്  നാല് പേരെയും ഗുരുതരമായി കുത്തിപരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

കത്തിക്കുത്തില്‍ പരിക്കേറ്റ അനൂപ് പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. കുത്തേറ്റവരില്‍ ബെന്‍സിലാല്‍, ജെയ്സണ്‍ എന്നിവരുടെ നില ഗുരുതരമാണ്. അനൂപ് മൈബൈലില്‍ സംസാരിക്കുന്നതിനിടെ മറ്റുളളവരോട് ശബ്ദമുണ്ടാക്കതിരിക്കാന്‍ പറഞ്ഞതോടെ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കത്തിക്കുത്തില്‍ അവസാനിക്കുകയുമായിരുന്നു.

Story by
Read More >>