തെരുനായ്ക്കള്‍ വൃദ്ധയെ കടിച്ചുകീറി കൊലപ്പെടുത്തിയ സംഭവം; കേന്ദ്രമന്ത്രി മേനകാഗാന്ധിക്കെതിരെ നരഹത്യയ്ക്കു കേസെടുക്കണമെന്ന് വി ശിവന്‍കുട്ടി

ശിലുഅമ്മയുടെ മരണത്തിന്റെ ഉത്തരവാദിത്വം മേനകാഗാന്ധിക്കു കൂടിയുള്ളതാണെന്നും അതിനാല്‍ മേനകാഗാന്ധിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നായ്ക്കളുടെ ആക്രമണം കാരണം കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഭയന്ന് ജീവിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഇത് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

തെരുനായ്ക്കള്‍ വൃദ്ധയെ കടിച്ചുകീറി കൊലപ്പെടുത്തിയ സംഭവം; കേന്ദ്രമന്ത്രി മേനകാഗാന്ധിക്കെതിരെ നരഹത്യയ്ക്കു കേസെടുക്കണമെന്ന് വി ശിവന്‍കുട്ടി

കേന്ദ്രമന്ത്രി മേനകാഗാന്ധിക്കെതിരെ നരഹത്യയ്ക്കു കേസെടുക്കണമെന്ന് മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി. തലസ്ഥാന നഗരിയിലെ കാഞ്ഞിരംകുളത്ത് അമ്പതിലധികം തെരുവ് നായ്ക്കള്‍ വൃദ്ധയായ ശിലുഅമ്മയെ കടിച്ചുകീറി കൊലപ്പെടുത്തിയതിനു പിന്നാലെയാണ് മേനകാഗാന്ധിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന ആവശ്യവുമായി മുന്‍ എംഎല്‍എ രംഗത്തെത്തിയത്.

ശിലുഅമ്മയുടെ മരണത്തിന്റെ ഉത്തരവാദിത്വം മേനകാഗാന്ധിക്കു കൂടിയുള്ളതാണെന്നും അതിനാല്‍ മേനകാഗാന്ധിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നായ്ക്കളുടെ ആക്രമണം കാരണം കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഭയന്ന് ജീവിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഇത് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

നൂറ് കോര്‍പ്പറേഷന്‍ വാര്‍ഡുകളിലായി നാല്‍പ്പതിനായിരത്തിലധികം നായ്ക്കള്‍ സ്ഥിര കേന്ദ്രമുണ്ടാക്കി തമ്പടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്യന്തം ഗുരുതരമായ സാഹചര്യമാണ് ഇത്. തെരുവ് നായക്കളെ ഇല്ലാതാക്കുന്നതിന് കേന്ദ്ര നിയമങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനു വേണ്ടിയുള്ള ഇടപെടലുകള്‍ ഈ സദാഹചര്യത്തില്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>