സിപിഐ(എം) പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു സിപിഐഎം പാര്‍ട്ടി നേതൃത്വത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ നസീറിനു മര്‍ദ്ദനമേറ്റത്

സിപിഐ(എം) പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

കോട്ടയം: സിപിഐ(എം) പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. ഈരാറ്റുപേട്ട പത്താഴപ്പടിയിലെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സെക്യൂരിറ്റി വിഭാഗത്തിലെ ജോലിക്കാരനുമായിരുന്ന കെ.എം നസീറാണ്(56) മരണമടഞ്ഞത്.

ജൂലൈ 24-ന് പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു സിപിഐഎം പാര്‍ട്ടി നേതൃത്വത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തിന് മര്‍ദ്ദനമേറ്റത്. അദ്ദേഹത്തെ മര്‍ദ്ദിച്ച കേസില്‍ സിപിഐഎം ഏരിയാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായ ഇലവുങ്കല്‍ നവാസ്, പാറയില്‍ ജബ്ബാര്‍, വലിയവീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More >>