പോര്‍ച്ചുഗലില്‍ കാട്ടുതീ പടര്‍ന്ന്‌ 3 പേര്‍ മരിച്ചു; ആയിരത്തോളം പേരെ ഒഴിപ്പിച്ചു

ഏകദേശം 40ഓളം വീടുകളും ഒരു പഞ്ചനക്ഷത്ര ഹോട്ടലും കത്തിനശിച്ചു. പോര്‍ച്ചുഗലില്‍ ആയിരക്കണക്കിന്‌ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥരാണ്‌ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌

പോര്‍ച്ചുഗലില്‍ കാട്ടുതീ പടര്‍ന്ന്‌ 3 പേര്‍ മരിച്ചു; ആയിരത്തോളം പേരെ ഒഴിപ്പിച്ചു

പോര്‍ച്ചുഗീസ്‌ ദ്വീപായ മഡേരയില്‍ കാട്ടുതീ പടര്‍ന്ന്‌ 3 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്‌തു. 3 ദിവസമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീ ഇതിനോടകം തന്നെ തലസ്ഥാന നഗരത്തിലേക്കും വിനോദ സഞ്ചാര മേഖലകളിലേക്കും പടര്‍ന്നു കഴിഞ്ഞു. കഠിനമായ വേനലും ശക്തമായ കാറ്റുമാണ്‌ ജനവാസ കേന്ദ്രങ്ങളിലേക്ക്‌ തീ പടരാന്‍ കാരണമായത്‌.

ഏകദേശം 40ഓളം വീടുകളും ഒരു പഞ്ചനക്ഷത്ര ഹോട്ടലും കത്തിനശിച്ചു. പോര്‍ച്ചുഗലില്‍ ആയിരക്കണക്കിന്‌ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥരാണ്‌ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌. മഡേരയിലെ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്‌.

"ഫന്‍ചല്‍ നഗരത്തിലെ തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്‌. പക്ഷെ ചിലയിടങ്ങളില്‍ ഇപ്പോഴും നിയന്ത്രണാതീതമാണ്‌", പ്രാദേശിക ഗവര്‍ണര്‍ മിഗ്വെല്‍ അല്‍ബുകെര്‍ക്വെ മാധ്യമങ്ങളെ അറിയിച്ചു.

Read More >>