പഴകിയ റവ കൊണ്ട് ഉപ്പുമാവ്; കോളയാട് ട്രൈബല്‍ പ്രീ മെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ

റവ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌. ഉപ്പുമാവ് കഴിച്ചതോടെ കുട്ടികൾ ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ട് അവശരാകുകയായിരുന്നു.പാചകം ചെയ്യാൻ ഉപയോഗിച്ച റവ പഴകിയതുകൊണ്ടാവാം ഭക്ഷ്യ വിഷബാധയുണ്ടായത് എന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോസ്റ്റലിലെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.

പഴകിയ റവ കൊണ്ട് ഉപ്പുമാവ്; കോളയാട് ട്രൈബല്‍ പ്രീ മെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ

കണ്ണൂർ: കോളയാട് ട്രൈബല്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ 37 വിദ്യാര്‍ഥിനികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഹോസ്റ്റലിലെ 79 പേരിൽ 37 പേർക്ക് ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടർന്ന് ഇവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിഎംഒയും സംഘവും ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനികളെയും ഹോസ്റ്റലും സന്ദർശിച്ചു.

റവ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌. ഉപ്പുമാവ് കഴിച്ചതോടെ കുട്ടികൾ ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ട് അവശരാകുകയായിരുന്നു.പാചകം ചെയ്യാൻ ഉപയോഗിച്ച റവ പഴകിയതുകൊണ്ടാവാം ഭക്ഷ്യ വിഷബാധയുണ്ടായത് എന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോസ്റ്റലിലെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.

നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഹോസ്റ്റലിലേക്കുള്ള ഭക്ഷണ സാധനങ്ങൾ മാസത്തിൽ ഒരു തവണയാണ് അധികൃതർ വാങ്ങുന്നത് എന്ന് ബോധ്യപ്പെട്ടു. ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് സൂക്ഷിക്കുന്നത്. കുട്ടികളും ഹോസ്റ്റൽ ജീവനക്കാരും അടക്കം 80ൽ അധികം ആളുകൾക്ക് പാചകം നടത്തുന്ന അടുക്കളയിൽ കൃത്യമായി സന്ദർശനം നടത്തി സുരക്ഷിതത്വവും വൃത്തിയും ഉറപ്പു വരുത്തുന്നതിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പാളിച്ച വന്നതായും ആരോപണമുണ്ട്.

Read More >>