ചര്‍മ്മത്തിന്‍റെ ചെറുപ്പം എന്നും നിലനിര്‍ത്താന്‍ ഈ 'പഞ്ചഫലങ്ങള്‍'

പ്രകൃതിദത്തമായ ഈ ഫലങ്ങള്‍ ചര്‍മ്മത്തിലെ ജലംശത്തെ ശരിയായ തോതില്‍ നിലനിര്‍ത്തുന്നത് കൊണ്ട് ചര്‍മ്മം ആരോഗ്യമുള്ളതായിരിക്കും. ഇത് മാത്രമല്ല, ചര്‍മ്മത്തിലെ പാടുകളും, കറുപ്പ് നിറവും അകറ്റാനും ഇത് സഹായകരമാണ്. ഇവയ്ക്ക് മറ്റു ദൂഷ്യവശങ്ങള്‍ ഇല്ലാത്തതിനാലും, മറ്റ് സൌന്ദര്യവര്‍ധന മാര്‍ഗ്ഗങ്ങളെക്കാള്‍ ചിലവ് കുറഞ്ഞതും ആയതിനാല്‍ ഇത് എളുപ്പത്തില്‍ പരീക്ഷിക്കാവുന്നതാണ്.

ചര്‍മ്മത്തിന്‍റെ ചെറുപ്പം എന്നും നിലനിര്‍ത്താന്‍ ഈ

ഈ ഫലവര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയുള്ള ജീവിതശൈലിക്ക് നിങ്ങളുടെ ചര്‍മ്മത്തിന്‍റെ തിളക്കത്തിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കും.

പ്രകൃതിദത്തമായ ഈ ഫലങ്ങള്‍ ചര്‍മ്മത്തിലെ ജലംശത്തെ ശരിയായ തോതില്‍ നിലനിര്‍ത്തുന്നത് കൊണ്ട് ചര്‍മ്മം ആരോഗ്യമുള്ളതായിരിക്കും. ഇത് മാത്രമല്ല, ചര്‍മ്മത്തിലെ പാടുകളും, കറുപ്പ് നിറവും അകറ്റാനും ഇത് സഹായകരമാണ്. ഇവയ്ക്ക് മറ്റു ദൂഷ്യവശങ്ങള്‍ ഇല്ലാത്തതിനാലും, മറ്റ് സൌന്ദര്യവര്‍ധന മാര്‍ഗ്ഗങ്ങളെക്കാള്‍ ചിലവ് കുറഞ്ഞതും ആയതിനാല്‍ ഇത് എളുപ്പത്തില്‍  പരീക്ഷിക്കാവുന്നതാണ്.


പഴം:

banana-fb

വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ ധാരാളമായി പഴത്തില്‍ അടങ്ങിയിരിക്കുന്നു. അതുക്കൊണ്ട് തന്നെ, ചുളിവുകള്‍ വീഴാതെ, ചര്‍മ്മത്തെ ഉറപ്പിച്ചുനിര്‍ത്തുന്നതിന് പതിവായി പഴം കഴിക്കുന്നത്‌ നല്ലതാണ്. മുഖത്തിടുന്ന മാസ്ക് ആയും പഴം ഉപയോഗിക്കാം. നന്നായി ഉടച്ച പഴവും അല്പം തേനും ചേര്‍ത്ത് മുഖത്ത് അല്പ നേരം പുരട്ടി വയ്ക്കുന്നത് ചര്‍മ്മത്തിന്‍റെ ചുളിവുകളെ അകറ്റുന്നതിന് ഫലപ്രദമാണ്.

പഴത്തില്‍ ധാരാളമായി ഫൈബര്‍, മഗ്നീഷ്യം,പൊട്ടാസ്യം, മിനറല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്‍റെ രോപ്രതിരോധശക്തിയെയും, സുഗമമായ രക്തയോട്ടത്തിനും ഉപകാരപ്പെടും.
ഇടവേളകളിലെ സ്നാക്ക്സ് ആയി ഇനി പഴം കഴിച്ചു നോക്കു. മാറ്റങ്ങള്‍ നേരിട്ടറിയാം.

ചെറുനാരങ്ങ:

lime

ചെറുനാരങ്ങ വിറ്റാമിന്‍ സി യുടെ കലവറയാണ്. പ്രകൃതിദത്തമായി തന്നെ നാരങ്ങയ്ക്ക് ഒരു 'ബ്ലീച്ചിംഗ്' കഴിവുണ്ട്. മുഖക്കുരു ഇല്ലാതാക്കാനും, ചര്‍മ്മത്തിലെ കറുപ്പകറ്റാനും, തിളക്കം ഉണ്ടാകാനും ചെറുനാരങ്ങ പ്രയോജനകരമാണ്.

ദിവസവും രാവിലെ ഇളം ചൂട് വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത്ഒരു സ്പൂണ്‍ തേനും കൂടി ഇതിലേക്ക് ഒഴിച്ചു വെറുംവയറ്റില്‍ കുടിക്കുന്നതിനോളം മികച്ച ഒരു ഹെല്‍ത്ത്‌ ഡ്രിങ്ക് വേറെയില്ല.

ഓറഞ്ച്:

വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. ഇത് ചര്‍മ്മത്തിന്റെ തിളക്കത്തിന് ഗുണകരമാണ്. ഓറഞ്ച് ഭക്ഷിക്കുന്നതും അതിന്‍റെ തൊലി ഉപയോഗിച്ചു ചര്‍മ്മം വൃത്തിയാക്കുന്നതും നമ്മള്‍ പതിവായി ശീലിച്ചു വന്ന ഒരു കാര്യമാണ്.

ആപ്പിള്‍:

apple

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്ടുകള്‍ ശരീരകോശങ്ങള്‍ നശിക്കുന്നതിനെ തടയുന്നു. അത്ക്കൊണ്ടാണ്, ആപ്പിള്‍ കഴിക്കു ഡോക്ടറിനെ അകറ്റി നിര്‍ത്തു എന്ന പഴമൊഴി ഉണ്ടായത് തന്നെ. ജലാംശം കൂടുതല്‍ ഉള്ളതിനാല്‍ ഇത് കഴിക്കാനും, തേന്‍ കൂടി ചേര്‍ത്തു പുറമേ ചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കാനും നല്ലതാണ്.

പപ്പായ:

papaya

ഇതില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന രാസവസ്തു ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ അഴുക്കിനെയും, മൃതകൊഷത്തെയും നീക്കുന്നു. കൂടാതെ പപ്പായ മുഖത്ത് തേക്കുന്നത് ചര്‍മ്മം മൃദുവാക്കുവാനും സഹായിക്കുന്നു.

പപ്പായ തൈരിനൊപ്പമോ തേനിനൊപ്പമോ ചര്‍മ്മത്തില്‍ പുരട്ടി 20 മിനിട്ടിനു ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ചു മുഖം കഴുകി ഏതെങ്കിലും നല്ല ക്രീം മുഖത്തിടുക. ഇത് ഒരു ഫേഷ്യല്‍ ചെയ്ത പ്രയോജനം ലഭിക്കുന്നതായി സൗന്ദര്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എളുപ്പത്തില്‍ ലഭ്യമായ ഈ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന് ലഭിക്കുന്ന തിളക്കം നേരിട്ട് അനുഭവിക്കേണ്ടതാണ്.