'ഒപ്പ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആരാധകര്‍ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രം 'ഒപ്പ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ''മിന്നും മിന്നാമിനുങ്ങേ..'' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ശ്രേയ ജയദീപും ചേര്‍ന്നാണ്. ബി കെ ഹരിനാരയണനാണ് രചന. നവാഗതരായ ജസ്റ്റിന്‍, ബിബി, എല്‍ദോസ്, ജിം എന്നിവര്‍ ചേര്‍ന്ന് '4 മ്യൂസിക്സ്' എന്ന ലേബലിലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്‌ നവാഗതനായ ഗോവിന്ദ് വിജയനാണ്. അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍  മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. ഒരു കൊലപാതകവും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള സസ്പെന്‍സ് നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്. വിമല രാമന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. തമിഴ് നടന്‍ സമുദ്രക്കനി, നെടുമുടി വേണു, മാമുക്കോയ, അര്‍ജുന്‍ നന്ദകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം ഓണം റിലീസായി തീയറ്ററുകളില്‍ എത്തുന്നു.