ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ മദീനയില്‍ എത്തും. ഡല്‍ഹി, ഗയ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ വീതവും മംഗലാപുരം,വാരാണസി, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനം വീതവും ഇന്ന് സര്‍വീസ് നടത്തും

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

മദീന: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മദീനയില്‍ എത്തി. ഡല്‍ഹിയില്‍ നിന്ന് മദീനയിലെത്തിയ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗും സൗദി ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ സ്വീകരിച്ചു. ആകെ 340 പേരാണ് ആദ്യ സംഘത്തിലുള്ളത്. മദീനയുടെ പാരമ്പര്യ രീതിയിലാണ് സ്വീകരണം ഒരുക്കിയത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ മദീനയില്‍ എത്തും. ഡല്‍ഹി, ഗയ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ വീതവും മംഗലാപുരം,വാരാണസി, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനം വീതവും ഇന്ന് സര്‍വീസ് നടത്തും. ആറ് വിമാനങ്ങളിലായി 1690 തീര്‍ത്ഥാടകരാണ് ഇന്ന് മദീനയില്‍ എത്തുക.