റിയോയിലെ ഒളിമ്പിക്‌സ് വില്ലേജില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ വെടിവെയ്പ്പ്

റിയോയിലെ ഡിയോഡോറോ ഒളിംപിക് ജില്ലയില്‍ നിന്നും ബെറ ഡ ടിജുകയിലെ പ്രധാന മൈഡിയ സെന്ററിലേക്ക് പുറപ്പെട്ട ബസിന് നേരെ റിയോയിലെ കുപ്രസിദ്ധ നഗരമായ സിറ്റി ഓഫ് ഗോഡ് ഫവേലയ്ക്ക് സമീപം വെച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിയോയിലെ ഒളിമ്പിക്‌സ് വില്ലേജില്‍ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ വെടിവെയ്പ്പ്

ഒളിമ്പിക്‌സിനിടെ വെടിവെയ്പ്പ്. റിയോയില്‍ ധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിന് നേരെ വെടിവെയ്പ്പുണ്ടായത്. ഒരു മാധ്യമപ്രവര്‍ത്തകന് പരുക്കേറ്റു. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.

പ്രധാന വേദിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുമായി മീഡിയ സെന്ററിലേക്ക് പോയ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. റിയോയിലെ ഡിയോഡോറോ ഒളിംപിക് ജില്ലയില്‍ നിന്നും ബെറ ഡ ടിജുകയിലെ പ്രധാന മൈഡിയ സെന്ററിലേക്ക് പുറപ്പെട്ട ബസിന് നേരെ റിയോയിലെ കുപ്രസിദ്ധ നഗരമായ സിറ്റി ഓഫ് ഗോഡ് ഫവേലയ്ക്ക് സമീപം വെച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


എന്നാല്‍ ബസിന് നേരെയുണ്ടായത് വെടിവെപ്പാണോ കല്ലേറാണോ എന്ന് വ്യക്തമല്ലെന്ന് ബസിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ബസിന്റെ രണ്ട് ജനല്‍ പാളികള്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒളിംപിക് വേദിയില്‍ മീഡിയ സെന്ററിന് നേരെ വെടിവെപ്പുണ്ടായതിനു തൊട്ടുപിന്നാലെയുണ്ടായ ആക്രമണം ഏവരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ആക്രമണത്തില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നതോടെ സ്വരക്ഷാര്‍ത്ഥം തങ്ങള്‍ നിലത്ത് അമര്‍ന്നുകിടന്നതായും ബസ് രണ്ടു കിലോമീറ്റര്‍ കൂടി സഞ്ചരിച്ച ശേഷമാണ് പോലീസെത്തി സുരക്ഷ ഒരുക്കിയെന്നും അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി.

Read More >>