ഫ്രാന്‍സിലെ ബാറില്‍ തീപിടിത്തം : 13 മരണം,6 പേര്‍ക്ക് പരിക്ക്

ബാറില്‍ നടന്ന ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെയാണ് തീപിടിത്തമുണ്ടായത്

ഫ്രാന്‍സിലെ ബാറില്‍ തീപിടിത്തം : 13 മരണം,6 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ വടക്കന്‍ പ്രവിശ്യയിലുള്ള നോര്‍മാണ്ടിയിലെ ബാറില്‍ തീപിടിത്തത്തില്‍ 13 മരണം.6 പേര്‍ക്ക് പരിക്ക് പറ്റി. നോര്‍മാണ്ടിയിലെ 'ക്യൂബ ലിബ്രേ' ബാറിലാണ് സംഭവം.

ബാറില്‍ നടന്ന ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെയാണ് തീപിടിത്തമുണ്ടായത്.മെഴുകുതിരികളില്‍ നിന്നും തീ പടര്‍ന്നതാകാം എന്നാണു ഫ്രഞ്ച് പോലീസിന്റെ നിഗമനം.18നും 25നും ഇടയില്‍ പ്രായം വരുന്നവരാണ് തീപിടിത്തത്തില്‍ മരിച്ച 13 പേരും. സംഭവത്തില്‍ ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയവും പ്രധാന മന്ത്രിയും തങ്ങളുടെ ഖേദം പ്രകടിപ്പിച്ചു.

Read More >>