പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ തീപിടുത്തം

പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ തീപിടുത്തം. പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണിലാണ് തീപിടുത്തമെന്നാണ് റിപ്പോർട്ട്. ഇസ്തിരിപ്പെട്ടിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ തീപിടുത്തം

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ തീപിടുത്തം. പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണിലാണ് തീപിടുത്തമെന്നാണ് റിപ്പോർട്ട്. ഇസ്തിരിപ്പെട്ടിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. വസ്ത്രശാലയുടെ തയ്യൽജോലികൾ ചെയ്യുന്ന കെട്ടിടത്തിൽ നിന്നാണ് തീ പടർന്നത് എന്നാണ് സൂചന.

ഞായറാഴ്ച ആയതിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്തെ അതീവ സുരക്ഷാമേഖലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തതായി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു.  ആറ് യൂണിറ്റ് ഫയർഫോഴ്‌സാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.

fire_kizhakkekkota_tvm_1

Read More >>