മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വി എം രാധാകൃഷ്ണനും മകനും ഉള്‍പ്പെടെ 11 പ്രതികൾ

മുംബൈ ആസ്ഥാനമായ കമ്പനിയില്‍ നിന്ന് ബാഗ് വാങ്ങുന്നതിന് വി എം രാധാകൃഷ്ണന്‍ ഇടനില നിന്നത് വഴി 4.59 കോടി രൂപ നഷ്ടമുണ്ടാക്കി എന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വി എം രാധാകൃഷ്ണനും മകനും ഉള്‍പ്പെടെ 11 പ്രതികൾ

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. വ്യവസായി വി എം രാധാകൃഷ്ണന്‍, മകന്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പ്രതികളാണ് കേസിലുള്ളത്. മുംബൈ ആസ്ഥാനമായ കമ്പനിയില്‍ നിന്ന് ബാഗ് വാങ്ങുന്നതിന് വി എം രാധാകൃഷ്ണന്‍ ഇടനില നിന്നത് വഴി 4.59 കോടി രൂപ നഷ്ടമുണ്ടാക്കി എന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണത്തിന് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസ് അന്വേഷണം പ്രഹസനമാണെന്നും വിഎം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോ എന്നുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

2003-2006 കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്‌സില്‍ ചാക്ക് വാങ്ങിയതിലാണ് വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയത്. അന്നത്തെ മലബാര്‍സിമന്റ്സ് എംഡി, വിതരണ കരാര്‍ ഏറ്റെടുത്ത റിഷി പാക്കേജ് എംഡി വിഎം രാധാകൃഷ്ണന്‍, നിതിന്‍ രാധാകൃഷ്ണന്‍ തുടങ്ങി 9 പേരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

Read More >>