കേരളാഹൗസ് വാഴുന്നത് വ്യാജസർട്ടിഫിക്കറ്റ് മാഫിയ; പത്താം വയസിൽ എട്ടാം ക്ലാസിൽ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നാരദാ ന്യൂസിന്...

2015 സെപ്തംബറിൽ സ്ഥിരപ്പെടുത്തപ്പെട്ട എല്ലാവരും കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗങ്ങളാണ്. പലരും കോൺഗ്രസ് ഉന്നതരുടെ അടുപ്പക്കാരോ ബന്ധുക്കളോ നാട്ടുകാരോ ഒക്കെയാണ്.

കേരളാഹൗസ് വാഴുന്നത് വ്യാജസർട്ടിഫിക്കറ്റ് മാഫിയ; പത്താം വയസിൽ എട്ടാം ക്ലാസിൽ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നാരദാ ന്യൂസിന്...

കേരള ഹൗസിലെ ജോലി സ്ഥിരപ്പെടുത്താൻ താൽക്കാലിക ഡ്രൈവർ ഹാജരാക്കിയത് ഭൂമിയിലില്ലാത്ത സ്കൂളിലെ സർട്ടിഫിക്കറ്റ്. രേഖ പ്രകാരം ഇയാൾ എട്ടാം ക്ലാസിൽ പഠിച്ചത് പത്താം വയസിൽ. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ കേരളാ ഹൌസിൽ നിന്നു മുങ്ങി.

തമിഴ്‌നാട് ഡിണ്ടിക്കൽ സ്വദേശിയായ ബി നാരായണനാണ് കഥാപാത്രം. എട്ടു വർഷം മുമ്പാണ് ഇയാൾ കേരള ഹൗസിൽ താൽക്കാലിക ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്.  താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തയ്യാറാക്കിയ പട്ടികയിലെ ഒന്നാം പേരുകാരനായിരുന്നു നാരായണൻ.

[caption id="attachment_39525" align="aligncenter" width="640"]narayanan താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ്. നാരായണന്റെ പേരാണ് ഒന്നാമത്. ഇവിടെ വിദ്യാഭ്യാസ യോഗ്യതയായി എട്ടാംതരം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.[/caption]
വാളയാറിലെ ഗവ. ഹൈസ്കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഈ സ്കൂളിൽ 1988 - 89 വർഷത്തിൽ എട്ടാം ക്ലാസിൽ പഠിച്ചുവെന്നു തെളിയിക്കുന്നതായിരുന്നു രേഖ. സർട്ടിഫിക്കറ്റിൽ നാരായണന്റെ ജനനത്തീയതി 18-7-1978. എട്ടാം ക്ലാസിൽ പഠിച്ച വർഷം 1988-89. എന്നുവെച്ചാൽ പത്താം വയസിൽ നാരായണൻ എട്ടാം ക്ലാസിലെത്തി.

സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ ചില ഉദ്യോഗസ്ഥർ പാലക്കാട് ഡിഇഒയെ ബന്ധപ്പെട്ടു. തങ്ങളുടെ അറിവിൽ വാളയാറിൽ ഇങ്ങനെയൊരു ഹൈസ്ക്കൂളില്ലെന്നായി ഡിഇഒ. കേരള ഹൌസിലെ ചില ജീവനക്കാർക്കു കാര്യം മനസിലായെന്ന് ബോധ്യമായപ്പോൾ നാരായണൻ മുങ്ങി. പിന്നെ ഇന്നേവരെ ജോലിക്കു ചെന്നിട്ടില്ല.
[caption id="attachment_39528" align="aligncenter" width="640"]fake-sslc-book-of-narayanan നാരായണൻ ഹാജരാക്കിയ എസ്എസ്എൽസി ബുക്കിന്റെ ആദ്യപുറത്തിന്റെ പകർപ്പ്. 18-07-1978 ആണ് ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. പഠനകാലയളവ് 1988-'89 എന്നും ക്ലാസ് VIII എന്നും രേഖയിൽ. അതായത് പത്തുവയസ്സുള്ളപ്പോൾ നാരായണൻ എട്ടാംക്ലാസ് പരീക്ഷ എഴുതി. അതും ഭൂമിമലയാളത്തിലില്ലാത്ത സ്കൂളിൽ![/caption]
നേരിട്ടു ജോലിക്കു കയറി സ്ഥിരപ്പെട്ട പലരും ഹാജരാക്കിയിരിക്കുന്നത് വ്യാജസർട്ടിഫിക്കറ്റുകളാണെന്ന് വ്യക്തം. ഏറ്റവും ഒടുവിൽ സ്ഥിരപ്പെടുത്തിയ പത്തോളം പേർ ഹാജരാക്കിയത് ഇത്തരം സർട്ടിഫിക്കറ്റുകളാണ് എന്ന് ആക്ഷേപമുണ്ട്. ഇത്തരം വ്യാജസർട്ടിഫിക്കറ്റുകളെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഇന്നേവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല.

2015 സെപ്തംബറിൽ സ്ഥിരപ്പെടുത്തപ്പെട്ട എല്ലാവരും കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗങ്ങളാണ്. പലരും കോൺഗ്രസ് ഉന്നതരുടെ അടുപ്പക്കാരോ ബന്ധുക്കളോ നാട്ടുകാരോ ഒക്കെയാണ്. രാഷ്ട്രീയനേതാക്കളെയും ഉയർന്ന ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് താൽക്കാലിക നിയമനം തരപ്പെടുത്തുന്ന ഇവർ മറ്റു പല സേവനങ്ങളുടെയും പേരിൽ സ്ഥിരപ്പെടുത്തപ്പെടുമെന്നാണ് ആക്ഷേപം.വ്യാജസർട്ടിഫിക്കറ്റു ഹാജരാക്കി കോൺഗ്രസ് സംഘടനാ നേതാക്കൾക്ക്
ഡൽഹി കേരളാ ഹൗസിൽ പ്രമോഷൻ


ഉമ്മൻ ചാണ്ടി സംരക്ഷിച്ച കേരളഹൗസിലെ വ്യാജന്മാർക്ക്
ഓണസമ്മാനമായി പിണറായിയുടെ വക സസ്പെൻഷൻ