ഉമ്മൻ ചാണ്ടി സംരക്ഷിച്ച കേരളഹൗസിലെ വ്യാജന്മാർക്ക് ഓണസമ്മാനമായി പിണറായിയുടെ വക സസ്പെൻഷൻ; ക്രിമിനൽ കേസും വിജിലൻസ് അന്വേഷണവും പിന്നാലെ; ഉത്തരവ് നാരദാ ന്യൂസിന്

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായി അറിയപ്പെട്ട ആളുടെയടക്കം പേരുകൾ വ്യാജസർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. സർക്കാരിലുണ്ടായിരുന്ന ഈ സ്വാധീനം മൂലമാണ് ശിക്ഷാനടപടി താക്കീതിലൊതുങ്ങിയത്.

ഉമ്മൻ ചാണ്ടി സംരക്ഷിച്ച കേരളഹൗസിലെ വ്യാജന്മാർക്ക് ഓണസമ്മാനമായി പിണറായിയുടെ വക സസ്പെൻഷൻ; ക്രിമിനൽ കേസും വിജിലൻസ് അന്വേഷണവും പിന്നാലെ; ഉത്തരവ് നാരദാ ന്യൂസിന്

വ്യാജ സർട്ടിഫിക്കറ്റു ഹാജരാക്കി ഉദ്യോഗക്കയറ്റം സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾക്ക് ഒടുവിൽ സസ്പെൻഷൻ. റൂം അറ്റൻഡൻഡ് വസുമോഹൻ പിള്ള, കിച്ചൺ ഹെൽപ്പർ ബിജുകുമാർ, ബെയറർ ശശിധരൻ എന്നിവരെ അടിയന്തരമായി സസ്പെൻഡു ചെയ്യാൻ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹഖ് ഉത്തരവിട്ടു. കേരളാഹൗസിലെ എൻജിഒ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമാണ് വസുമോഹൻ പിള്ളയും ശശിധരനും.

ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും എംപ്ലോയ്മെന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്ത വിജിലൻസ് അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും റസിഡന്റ് കമ്മിഷണർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാജസർട്ടിഫിക്കറ്റു ഹാജരാക്കി കോൺഗ്രസ് സംഘടനാ നേതാക്കൾക്ക്
ഡൽഹി കേരളാ ഹൗസിൽ പ്രമോഷൻ; കേരള ഹൗസ് മാഫിയകളുടെ താവളം;
രേഖകൾ നാരദാ ന്യൂസ് പുറത്തുവിടുന്നുഇവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന നിർദ്ദേശം അട്ടിമറിച്ച് രേഖാമൂലം താക്കീതു നൽകി പ്രശ്നം അവസാനിപ്പിക്കാനായിരുന്നു യുഡിഎഫ് സർക്കാരിന്റെ തീരുമാനം. ഇത്തരത്തിലൊരു ഉത്തരവ് 2016 ഏപ്രിലിൽ പുറപ്പെടുവിച്ചതോടെ പ്രശ്നം എന്നെന്നേയ്ക്കുമായി അവസാനിയ്ക്കുമെന്നായിരുന്നു വ്യാജന്മാരുടെ പ്രതീക്ഷ.  എന്നാൽ ഇത്രയും ഗുരുതരമായ കുറ്റം തെളിഞ്ഞിട്ടും പ്രശ്നം ലാഘവത്തോടെ കൈകാര്യം ചെയ്ത സർക്കാരിനെതിരെ ഓം മംഗലശേരി എന്നയാൾ ദില്ലി കോടതിയെ സമീപിച്ചു. ഇതോടെയാണ് പഴയ സർക്കാരിന്റെ തീരുമാനം റദ്ദാക്കാൻ പുതിയ സർക്കാർ തീരുമാനിച്ചത്.

കേരള ഹൌസ് കേന്ദ്രീകരിച്ച് നടക്കുന്ന ക്രിമിനൽ മാഫിയാ പ്രവർത്തനങ്ങളുടെ മറയാണ് ഇതോടെ നീങ്ങുന്നത്. ഉന്നതരായ രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ആജ്ഞാനുവർത്തികളാണ് ഇപ്പോൾ നടപടി നേരിടുന്നത്. ആ സ്വാധീനമാണ് നിർഭയമായി വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കാനും സമർപ്പിക്കാനും ഇവർക്കു ധൈര്യം നൽകിയത്.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായി അറിയപ്പെട്ട ആളുടെയടക്കം പേരുകൾ വ്യാജസർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. സർക്കാരിലുണ്ടായിരുന്ന ഈ സ്വാധീനം മൂലമാണ് ശിക്ഷാനടപടി താക്കീതിലൊതുങ്ങിയത്.

സർക്കാരിനെ വഞ്ചിക്കാൻ വ്യാജരേഖയുണ്ടാക്കിയത് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇങ്ങനെയൊരു കുറ്റം കൈയോടെ പിടിക്കപ്പെട്ടിട്ടും കേസോ സസ്പെൻഷനോ പോലും ഉണ്ടായില്ല.

വ്യാജസർട്ടിഫിക്കറ്റുകൾ ആരാണ് തയ്യാറാക്കിയത്, ഒരു ദിവസം പോലും കോഴ്സിനു ഹാജരാകാതെ സാക്ഷരതാ മിഷനിൽ നിന്ന് യഥാർത്ഥ സർട്ടിഫിക്കറ്റ് എങ്ങനെയാണ് ഇവർക്കു കിട്ടിയത്, ആരാണ് ഇവർക്കു വേണ്ടി ഇടപെട്ടത് എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. വളരെ താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്ന ഇവർ വൻതുക കൈക്കൂലി നൽകി ഇക്കാര്യങ്ങൾ സംഘടിപ്പിച്ചുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. വ്യാജ സർട്ടിഫിക്കറ്റും ഒരു ദിവസം പോലും ക്ലാസിനു പോകാതെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യഥാർത്ഥ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു നൽകിയവർക്ക് ഇവരെന്തു പ്രതിഫലമാണ് നൽകിയത് എന്നും അന്വേഷിക്കേണ്ടി വരും.

File-(1)-3

File-(1)-4

File-(1)-5

Read More >>